Latest News

തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചെന്ന പരാതിയില്‍ ആറുപേര്‍ക്കെതിരെ കേസ്‌

മംഗലാപുരം: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ചെന്ന പരാതിയില്‍ ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ വിവാഹംചെയ്ത റോഷന്‍ ഷെട്ടി, ജഗദീഷ് ഷെനാവ, ദിനേഷ് കദ്രി, ശരത് അമ്പലമൊഗറു, ഗണേഷ് കുമ്പാള, പ്രവീണ്‍ കുത്താ എന്നിവര്‍ക്കെതിരെയാണ് കൊണാജെ പൊലീസ് കേസെടുത്തത്. പ്രതികളെല്ലാവരും ബജ്‌റങ് ദള്‍ പ്രവര്‍ത്തകരാണ്.

കൊണാജെ എലിയാര്‍പദവ് സ്വദേശിയായ പാട്രിക് ഡിസൂസയാണ് പരാതിക്കാരി. മകള്‍ വിവറ്റ് ഡിസൂസയെ സംഘം തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചെന്നുമാണ് പരാതി. 

കഴിഞ്ഞ 16-ന് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍വെച്ച് പരിചയക്കാരനായ റോഷന്‍ ഷെട്ടി വിവറ്റിനെ ജ്യൂസ് കുടിക്കാന്‍ ക്ഷണിച്ചു. റോഷന്‍ നല്‍കിയ ജ്യൂസ് കുടിച്ച് വിവറ്റ് ബോധരഹിതായായി. വിവറ്റിനെ കാറില്‍ കയറ്റി റോഷന്‍ മൂഡബിദ്രി ഭാഗത്തേക്ക് പോയി.

ഇതിനിടെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വക്കീല്‍ ഓഫീസില്‍ കൊണ്ടുവന്ന് പല പേപ്പറുകളിലും ഒപ്പിടുവിച്ചതായും അതിനുശേഷം ആര്യസമാജത്തില്‍ എത്തിച്ച് നിര്‍ബന്ധിച്ച് മതംമാറ്റി റോഷന് കല്യാണം കഴിച്ചു കൊടുത്തെന്നുമാണ് പരാതി. പോലീസ് അന്വേഷണം തുടങ്ങി.


Keywords: Manglore, Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.