Latest News

കതിരൂര്‍ മനോജ് വധക്കേസ് സിബിഐ ഏറ്റെടുത്തു

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജ് വധക്കേസ് സിബിഐ ഏറ്റെടുത്തു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

സിബിഐ തിരുവനന്തപുരം ബ്രാഞ്ചിലെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണു കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍ ആണ് ഇപ്പോള്‍ സിബിഐ എഫ്‌ഐആര്‍ ആയി സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ക്കെതിരെ യുഎപിഎ നിയമം ചുമത്തിയാണു കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണം സിബിഐക്കു കൈമാറി കേന്ദ്ര പേഴ്‌സനല്‍ മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

ആര്‍എസ്എസ് ശാരീരിക് ശിക്ഷാ പ്രമുഖ് ആയിരുന്ന മനോജിന്റെ വധം ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. 16 പ്രതികളുള്ള കേസില്‍ ആറു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. സെപ്റ്റംബര്‍ ഒന്നിനാണു മനോജ് കൊല്ലപ്പെട്ടത്. കേസ് സിബിഐക്കു കൈമാറണമെന്നു ബിജെപിയും ആര്‍എസ്എസും സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു. സംഭവം നടന്നു മൂന്നാഴ്ച്ചയ്ക്കുള്ളില്‍ കേസ് സിബിഐക്കു വിട്ടു സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.

കേസ് ഏറ്റെടുക്കാന്‍ തയാറാണെന്നു സിബിഐ ഡയറക്ടര്‍ രജ്ഞിത് സിന്‍ഹ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചാണു കേന്ദ്ര പേഴ്‌സനല്‍ മന്ത്രാലയം തിങ്കളാഴ്ച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ക്രൈംബ്രാഞ്ച് എഫ്‌ഐആറില്‍ ചുമത്തിയ എല്ലാ വകുപ്പും പ്രതികളും സിബിഐയുടെ എഫ്‌ഐആറിലുമുണ്ട്. കൊലപാതകം, ഗൂഡാലോചന, സംഘം ചേരല്‍, സ്‌ഫോടക വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.

വിക്രമന്‍, പ്രകാശന്‍, ജിതിന്‍, സുജിന്‍, വിനു, പ്രഭാകരന്‍ എന്നീ പ്രതികളെയാണു പൊലീസ് അറസ്റ്റു ചെയ്തത്. കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ സിപിഎം നേതാക്കള്‍ക്കു പങ്കുണ്ടെന്നാണു ബിജെപി ആരോപണം. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണു കൊല്ലപ്പെട്ട മനോജ്. കൊലയ്ക്കു ശേഷം ജയരാജന്റെ മകന്റെ പേരില്‍ വന്ന ഫേസ്ബുക്ക് പരാമര്‍ശങ്ങളും വിവാദമായിരുന്നു.


Keywords: Kannur, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.