കാഞ്ഞങ്ങാട്: മുട്ടുന്തല ശൈഖ് ഇസ്ഹാഖ് വലിയ്യുല്ലാഹി(റ:അ:) മഖാം ഉറൂസ് 2014 ഡിസംബര്‍ 23 മുതല്‍ 29 വരെ മുട്ടുന്തല ശൈഖ് ഇസ്ഹാഖ് വലിയ്യുല്ലാഹി നഗറില്‍വെച്ച് വിപുലമായ പരിപാടികളോടെ നടത്താന്‍ മുട്ടുന്തല മുസ്ലിം ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മുട്ടുന്തല ശൈഖ് ഇസ്ഹാഖ് മഖാമില്‍ വെച്ച് നടന്ന പ്രാര്‍ത്ഥനയോടെ ഉറൂസ് നാളിന്റെ ഔദ്യോഗിക പ്രഖ്യാപനം മുട്ടുന്തല ജുമാമസ്ജിദ് ചീഫ് ഇമാം മുഹമ്മദലി അസ്ഹരി മട്ടന്നൂര്‍ നിര്‍വ്വഹിച്ചു.
ജമാഅത്ത് ഓഫീസില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ഹാജി സണ്‍ലൈറ്റ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ല മാട്ടുമ്മല്‍, അബ്ദുല്ല മീലാദ്, അബ്ദുല്‍ റഹ്മാന്‍, അബുദാവൂദ് എന്നിവര്‍ സംസാരിച്ചു. റഷീദ് മുട്ടുന്തല സ്വാഗതവും എം.എ.റഹ്മാന്‍ നന്ദിയും പറഞ്ഞു.


No comments:
Post a Comment