കണ്ണൂര്‍: പയ്യന്നൂര്‍ സഭാ ആശുപത്രി കേന്ദ്രീകരിച്ച് അഞ്ച് ലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റെന്ന് പരാതി. 30-12-2008 ല്‍ ജനിച്ച കുഞ്ഞിനെയാണ് ഗൈനക്കോളജിസ്റ്റായ ഡോ: കെപി ശ്യാമള മുകുന്ദന്‍ പയ്യന്നൂര്‍ തായ്‌വേരി സ്വദേശികള്‍ക്ക് വിറ്റതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.
Keywords: Kannur News, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
നിലവില്‍ മിനാക്ഷിയമ്മ മെമ്മോറിയല്‍ ഹോസ്പിറ്റിലെ ഗൈനോക്കോളജിസ്റ്റാണ് ഡോ:കെ. പി ശ്യാമള. 23-05-2010 ജനിച്ച കുഞ്ഞിനെ ആറര ലക്ഷം രൂപയ്ക്ക് വിറ്റ മറ്റൊരു കേസില്‍ ഡോ: കെപി ശ്യാമള അന്വേഷണം നേരിടുന്നുണ്ട്.
ശ്യാമളയുടെ ഭര്‍ത്താവ് മുകുന്ദന്‍ നമ്പ്യാര്‍ കേസില്‍ രണ്ടാം പ്രതിയാണ്. ഇടനിലക്കാര്‍, രണ്ട് നേഴ്‌സുമാര്‍ കുഞ്ഞിനെ വാങ്ങിയ ദമ്പതികള്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്. 2010 ല്‍ ജനിച്ച നവജാത ശിശുവിനെ വിറ്റ കേസില്‍ കുഞ്ഞിന്റെ അമ്മക്കും ആശുപത്രി അധികൃതര്‍ക്കുമെതിരെ ഐ.പി.സി 370, 371 പ്രകാരം മനുഷ്യക്കടത്തിന് പോലീസ് കേസെടുത്തിരുന്നു.

വിവാഹേതര ബന്ധത്തില്‍ ജനിച്ച കുഞ്ഞിനെയാണ് അന്ന് വിറ്റത്. സംഭവത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് നേരത്തെ അന്വേഷണം നടത്തിയിരുന്നു. പരാതി കൊടുത്ത് നാല് വര്‍ഷത്തിന് ശേഷമായിരുന്നു നടപടി.

No comments:
Post a Comment