ഉദുമ: ആറാമത് ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് ഉദുമ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിള്‍ ഗ്രൗണ്ടില്‍ തുടക്കമായി. ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കസ്തൂരി അധ്യക്ഷതവഹിച്ചു.
മേളയുടെ മുന്നോടിയായുള്ള ദീപശിഖാപ്രയാണം അഞ്ചാമത് കായികമേള നടന്ന കല്ല്യോട്ട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് ഒക്ടോബര്‍ 29ന് രാവിലെ പത്തു മണിക്ക് ആരംഭിച്ച് വിവിധ സ്‌കൂളുകളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പ്രമുഖ കായിക താരങ്ങളുടെ അകമ്പടിയോടെ ഉദുമ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്ഥാപിച്ച ദീപശിഖയില്‍ തിരികൊളുത്തി.
65ഓളം സ്‌കൂളുകളില്‍ നിന്നായി മൂവ്വായിരത്തോളം കായികതാരങ്ങള്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ മാറ്റുരയ്കുന്നു.
സമാപനസമ്മേളനം ഒന്നിനു വൈകുന്നേരം നാലിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡന്റ് എ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment