Latest News

ഓപ്പറേഷന്‍ കുബേര സഹകരണ മേഖലയ്ക്ക് പുത്തനുണര്‍വ്വ് പകര്‍ന്നു നല്‍കി : ചെന്നിത്തല

ബേഡകം: സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ ഓപ്പറേഷന്‍ കുബേര സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ക്ക് പുത്തനുണര്‍വ്വ് പകര്‍ന്നു നല്‍കിയതായി ആഭ്യന്തര വകുപ്പു മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാഞ്ഞിരത്തിങ്കാലില്‍ ബേഡഡുക്ക വനിതാ സര്‍വ്വീസ് സഹകരണ ബാങ്ക് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒക്ടോബര്‍ മാസാവസാനത്തോടെ കേന്ദ്ര ചിട്ടി റെജിസ്‌ട്രേഷന്‍ ഇല്ലാത്ത അനധികൃത പണമിടപാട് സ്ഥാപനങ്ങളെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്നും, നിയമപരമല്ലാത്ത പണമിടപാടുകള്‍ നിര്‍ത്തലാക്കി പാവപ്പെട്ടവനെ സഹകരണ സംഘങ്ങള്‍ വഴി സഹായിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും, അതുകൊണ്ടു തന്നെ സഹകരണ പ്രസ്ഥാനങ്ങള്‍ സമൂഹത്തിന്റെ സമൂലമായ മാറ്റത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി.സി.സി പ്രസിഡന്റ് അഡ്വ: സി. കെ ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌ട്രോങ്ങ്് റൂം ഉദ്ഘാടനം മുന്‍ എം.എല്‍.എ കെ.പി കുഞ്ഞിക്കണ്ണനും, കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ജില്ലാ ബാങ്ക് വൈസ് പ്രസിഡന്റ് ബാലകൃഷ്ണ വോര്‍കുഡ്‌ലു, കംപ്യൂട്ടറൈസേഷന്‍ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അനന്തന്‍, നിക്ഷേപം സ്വീകരിക്കല്‍ തങ്കമ്മ ജോര്‍ജ്, ലോഗോ പ്രകാശനം ശോഭനാ മാടക്കല്‍, വായ്പാ വിതരണം സോജന്‍ ജോസഫ് എന്നിവര്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ സെക്രട്ടറി എ. സുധീഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, ഡി.സി.സി ഭാരവാഹികളായ പി.കെ ഫൈസല്‍, അഡ്വ: കെ.കെ രാജേന്ദ്രന്‍, അഡ്വ: ശ്രീജിത്ത് മാടക്കല്‍, ബി.പി പ്രദീപ് കുമാര്‍, ടി.രാഘവന്‍, പി. രാഘവന്‍ നായര്‍, ജയപുരം ദാമോധരന്‍, എടപ്പണി ബാലകൃഷ്ണന്‍ നായര്‍, പവിത്രന്‍ സി നായര്‍, രാധാകൃഷ്ണന്‍ ചേരിപ്പാടി, എ. ദാമോധരന്‍ മാസ്റ്റര്‍, കെ. കോമളവല്ലി, എ.ടി ജോസഫ് എന്നിവര്‍ സംസാരിച്ചു.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.