Latest News

അശ്ലീല ദൃശ്യം: സരിതയുടെ ഹര്‍ജി പത്തനംതിട്ട സിഐ അന്വേഷിക്കും

പത്തനംതിട്ട: സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരുേടത് എന്ന പേരില്‍ നവമാധ്യമത്തില്‍ അശ്ലീലചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പത്തനംതിട്ട പോലീസ് കേസെടുത്തു. ഐ.ടി. ആക്ട് പ്രകാരവും കേരള പോലീസ് ആക്ട് 119 ബി പ്രകാരവുമാണ്‌ കേസ്. സ്ത്രീകളെ മോശമായി ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ചതിനും കേസുണ്ട്.

അശ്ലീലചിത്രത്തില്‍ കാണുന്നത് കൂട്ടിച്ചേര്‍ത്ത ദൃശ്യമാണെന്ന് പരാതിയില്‍ പറയുന്നു. തന്റെ തലയും മറ്റാരുെടയോ ഉടലും ചേര്‍ത്ത് വീഡിയോ തയ്യാറാക്കി നവമാധ്യമത്തില്‍ ഇടുകയായിരുന്നു. താന്‍ പത്തനംതിട്ടയിലെ കേസ് ആവശ്യത്തിന് എത്തിയപ്പോള്‍ ഒരു സുഹൃത്താണ് ഈ ദൃശ്യം തനിക്ക് കാണിച്ചുതന്നത്.

ബുധനാഴ്ച, സരിത പത്തനംതിട്ടയിലെത്തി സി.ജെ.എം. കോടതിയില്‍ അശ്ലീലചിത്രം സംബന്ധിച്ച് പരാതി നല്‍കുകകായിരുന്നു. ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നാണ് ആവശ്യം. പരാതി മജിസ്‌ട്രേറ്റ് പത്തനംതിട്ട പോലീസിന് കൈമാറി. സി.ഐ.ക്കാണ് അന്വേഷണച്ചുമതല.

അശ്ലീലദൃശ്യം നവമാധ്യമത്തില്‍ ലോഡ് ചെയ്യുന്നതും അത് കൈമാറി പ്രദര്‍ശിപ്പിക്കുന്നതും കാണുന്നതും ഐ.ടി. ആക്ട് പ്രകാരം കുറ്റകരമാണ്. ഈ ദൃശ്യം മൊബൈല്‍ ഫോണുകളിലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലോ സൂക്ഷിക്കുന്നതും ശിക്ഷാര്‍ഹമാണ്. ഇങ്ങനെ ചെയ്യുന്നവരെല്ലാം പ്രതികളാവുന്നതുമാണ്. എന്നാല്‍, ലക്ഷക്കണക്കിന് ആളുകള്‍ ഇത് കൈമാറി കണ്ടു എന്നാണ് പോലീസിന് കിട്ടിയ വിവരം.

ദൃശ്യത്തിന്റെ ഉറവിടം ഗള്‍ഫ് ആണെന്നാണ് പ്രാഥമികവിവരം. പോലീസ് വിവരശേഖരണം തുടങ്ങി. അതിനിടെ, കോടതിയില്‍ പരാതി നല്‍കി പുറത്തിറങ്ങിയ തന്റെ ഫോണില്‍ ഭീഷണിവിളി എത്തിയെന്ന് സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്നെ ഇല്ലാതാക്കുമെന്നാണ് ഭീഷണിയെന്ന് അവര്‍ പറഞ്ഞു.



Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.