Latest News

ലഹരിവിരുദ്ധ കൂട്ടയോട്ടം നടത്തി

കാസര്‍കോട്: സംസ്ഥാന എക്‌സൈസ് വകുപ്പ് നടത്തുന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ വാരാചരണത്തിന്റെ ഭാഗമായി കാസര്‍കോട് എക്‌സൈസ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ കൂട്ടയോട്ടം നടത്തി. പുലിക്കുന്ന് ഗസ്റ്റ് ഹൗസ് പരിസരത്ത് നിന്നും എക്‌സൈസ് ഉദ്യോഗസ്ഥരും , കാസര്‍കോട് ജിഎച്ച്എസ്എസ് ലെ സ്റ്റുഡന്റ്‌സ് പോലീസ് ബാന്റ് ടീം, ചട്ടഞ്ചാല്‍ എച്ച്എസ്എസ് ലെ എന്‍എസ്എസ് വളണ്ടിയാര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത കൂട്ടയോട്ടം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടം പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. 

തുടര്‍ന്ന് നടന്ന ബോധവത്ക്കരണയോഗം കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുളളയുടെ അധ്യക്ഷതയില്‍ എന്‍.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി മുഖ്യാതിഥിയായിരുന്നു. 

നഗരസഭാ കൗണ്‍സിലര്‍ സരിത, ഡെപ്യൂട്ടി കളക്ടര്‍ എന്‍. ദേവീദാസ്, പ്രസ്സ് ക്ലബ്ബ് ജില്ലാ പ്രസിഡണ്ട് എം.ഒ വര്‍ഗ്ഗീസ്, റിട്ടയേര്‍ഡ് ആര്‍ഡിഒ ഇ. ചന്ദ്രശേഖരന്‍നായര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷരീഫ്, കെ.എസ്.ഇഎസ്എ ജില്ലാ പ്രസിഡണ്ട് എം. ശ്രീധരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.വി സുരേന്ദ്രന്‍ സ്വാഗതവും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.