Latest News

ഉമേശന് ജീവിക്കണമെങ്കില്‍ സര്‍ക്കാര്‍ കനിയണം.

നീലേശ്വരം: ഉമേശന് ജീവിക്കണമെങ്കില്‍ സര്‍ക്കാര്‍ കനിയണം. മടിക്കൈ ആലമ്പാടിയിലെ വലിയവീട്ടില്‍ വി വി കൃഷ്ണന്റെയും വി വി സാവിത്രിയുടെയും മകനായ വി വി ഉമേശനാണ് ജീവിതദുരിതമകറ്റാന്‍ സര്‍ക്കാര്‍ സഹായം തേടുന്നത്. 

ഉമേശന് ഇപ്പോള്‍ 32 വയസായി. ജന്മനാ അംഗവൈകല്യം ബാധിച്ച് വര്‍ഷങ്ങളോളമായി പുറംലോകം കാണാത്ത യാതനയിലാണ് ഈ ചെറുപ്പക്കാരന്‍.മടിക്കൈ പഞ്ചായത്തിനെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശമായി പ്രഖ്യാപിക്കാത്തതിനാല്‍ അത്തരത്തിലുള്ള സഹായവും ഉമേശന് ലഭിക്കുന്നില്ല. 

ആകെ കിട്ടുന്നത് വികലാംഗ പെന്‍ഷന്‍ മാത്രമാണ്. സര്‍ക്കാര്‍ സഹായത്തിനായി നിരവധി വാതിലുകള്‍ മുട്ടിയെങ്കിലും രക്ഷയില്ല.യൗവനത്തിന്റെ തുടിപ്പോ പ്രതികരണമോ ഇല്ലാതെ കൈകാലുകള്‍ ശരിക്ക് ചലിപ്പിക്കാനാകാതെ ഇത്രയും വര്‍ഷം രക്ഷിതാക്കളുടെ തണലില്‍ കഴിഞ്ഞു. 

കൂലിപ്പണിക്കാരായ അച്ഛനുമമ്മയ്ക്കും പ്രായമായാല്‍ ഉമേശന് ആശ്രയം ഇല്ലാതാകുകയാണ്. ഉമേശനെ എവിടെയും എടുത്തുകൊണ്ടുപോകണം. വളര്‍ന്നതോടെ രക്ഷിതാക്കള്‍ക്ക് അതിന് പറ്റാതായി. ബുദ്ധിമാന്ദ്യവും ഓര്‍മക്കുറവും എഴുന്നേറ്റ് നടക്കാനാവാത്തതുമാണ് രോഗലക്ഷണം. എല്ലാത്തിനോടും ഭയവുമാണ്. പിറന്നതിന്റെ രണ്ടാംനാള്‍ അപസ്മാരം വന്നിരുന്നു. 

മംഗളൂരു ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ചികിത്സിച്ചിട്ടും കാര്യമുണ്ടായില്ല. അച്ഛനുമമ്മയും ഉള്ള സമ്പാദ്യമെല്ലാം ചെലവഴിച്ചിട്ടും കാര്യമൊന്നുമുണ്ടായില്ല.



Keywords: Kasaragod News, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.