ദമ്മാം: സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ ശാരീരികവും മാനസീകവുമായ പിന്തുണ നല്‍കാന്‍ സമൂഹ മനസ്സാക്ഷിക്ക് സാധിക്കണമെന്ന് ആര്‍ എസ് സി സൗദി നാഷണല്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്‍ബാരി നദുവി അഭ്യര്‍ത്ഥിച്ചു.
ഇക്കഴിഞ്ഞ ഹജ്ജ് നിര്‍വഹിക്കാനെത്തിയ ഹജിമാര്‍ക്ക് സേവനം ചെയ്യാന്‍ ദമ്മാമില്‍ നിന്ന് പോയ ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍മാര്‍ക്ക് ദമ്മാം ആര്‍ എസ് സി നല്കിയ സ്വീകരണ ആദര സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജന സേവനം കമ്പോള വല്ക്കരിക്കപ്പെട്ട ഇക്കാലത്ത് മതപരവും ചരിത്ര പരവുമായ ദൗത്യമാണ് നാം ഏറ്റെടുക്കേണ്ടതെന്നു അദ്ദേഹം ഉണര്‍ത്തി. വഴിയറിയാതെ കഷ്ടപ്പെടുന്ന അവശരും വ്രദ്ധരുമായ ഹജിമാര്‍ക്ക് ആര് എസ് സി ഹജ്ജ് വളണ്ടിയര്‍മാര്‍ നല്കിയ സേവനം നിസ്തുലമായിരുന്നു എന്ന് ചടങ്ങില്‍ സംബന്ധിച്ച സാമൂഹ്യ പ്രവര്‍ത്തകര്‍ അനുസ്മരിച്ചു.
ഉമര് സഅദി തിരുവട്ടൂര്‍ പ്രാര്ത്ഥന നടത്തി. ആര് എസ് സി ദമ്മ സോണ്‍ ചെയര്‍ന്‍ ഇസ്ഹാഖ് മിസ്ബാഹി അല അഫ്‌സലിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് ദമ്മാം സെന്‍ട്രല്‍ സെക്രടറി അന്വര് കളറോഡ് ഉദ്ഘാടനം ചെയ്തു. ഐ സി എഫ് നാഷണല്‍ ഉപാധ്യക്ഷന്‍ അബ്ദുറഹിമാന്‍ സഖാഫി, സാമൂഹ്യ പ്രവര്‍ത്തകരായ നാസ് വക്കം, കമാല്‍ കളമശ്ശേരി, ഖിദര്‍ മുഹമ്മദ്,മഹമ്മൂദ് സഖാഫി കുറ്റിക്കാട്ടൂര്‍, യൂസുഫ് അഫ്‌സലി, നാസര് മസ്താന്‍മുക്ക് സലിം ഓലപ്പീടിക, മൊയ്തു മുസ്ലിയാര്‍ പ്രസംഗിച്ചു.
സയ്യിദ് ഫസല്‍ തങ്ങള്, ശഹുല്‍ ഹമീദ്, ഇഖ്ബാല്‍ കൈരങ്കള സേവനാനുഭവങ്ങള്‍ പങ്കുവെച്ചു.
സയ്യിദ് ശുക്കൂര്‍ തങ്ങള് കാസര്‌കോട് സര്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സലാം നെല്ലൂര് സ്വാഗതവും അഷറഫ് ചാപ്പനങ്ങാടി നന്ദിയും പറഞ്ഞു.
സയ്യിദ് ശുക്കൂര്‍ തങ്ങള് കാസര്‌കോട് സര്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സലാം നെല്ലൂര് സ്വാഗതവും അഷറഫ് ചാപ്പനങ്ങാടി നന്ദിയും പറഞ്ഞു.
Keywords: Gulf News,RSC, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:
Post a Comment