Latest News

പൂജവയ്പ്പിനെത്തിയ കുട്ടിയെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദിച്ചു

തൃശൂര്‍: പൂജവയ്പ്പിന് ക്ഷേത്രത്തിലെത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ മോഷണക്കുറ്റം ആരോപിച്ച് പൊലീസ് ഡ്രൈവര്‍ മര്‍ദിച്ചു. മോഷണം പോയ ബാഗ് പിന്നീട് പരാതിക്കാരിയുടെ വീട്ടുവളപ്പില്‍ നിന്ന് കണ്ടെടുത്തു. വിദ്യാര്‍ഥിയെ മര്‍ദിച്ചതിന് തൃശൂര്‍ ഈസ്റ്റ് സ്‌റ്റേഷനിലെ ഡ്രൈവര്‍ ഹരിദാസിനെതിരെ പൊലീസ് കേസെടുത്തു.

വിയ്യൂര്‍ തോപ്പില്‍പറമ്പില്‍ സജീവ് സോഫിയ ദമ്പതികളുടെ മകന്‍ ടി.എസ്.നിഖിലിനാണ് പൊലീസിന്റെ മര്‍ദനമേറ്റ് ആശുപത്രിയിലായത്. ബുധനാഴ്ച വൈകിട്ട് പുസ്തകങ്ങള്‍ പൂജവയ്ക്കാന്‍ ക്ഷേത്രത്തിലെത്തിയപ്പോളായിരുന്നു മര്‍ദനം. ക്ഷേത്രത്തില്‍ സ്ത്രീയുടെ ബാഗ് മോഷണം പോയെന്നും അത് നിഖിലെടുത്തുവെന്നും ആരോപിച്ചാണ് ഡ്യൂട്ടിയില്‍ അല്ലാതിരുന്ന ഈസ്റ്റ് സ്‌റ്റേഷനിലെ ഡ്രൈവര്‍ ഹരിദാസ് നിഖിലിനെ പിടികൂടിയത്.

എന്നാല്‍ മോഷണം പോയെന്ന് പറഞ്ഞ ബാഗ് പിറ്റേ ദിവസം പരാതിക്കാരുടെ പറമ്പില്‍ നിന്ന് കണ്ടെത്തി. ഇതോടെ ഹരിദാസും സംഘവും കേസ് ഒഴിവാക്കാന്‍ പണം വാഗ്ദാനം ചെയ്തു. ആദ്യം കേസെടുക്കാതിരുന്ന പൊലീസ് പിന്നീട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഹരിദാസിനെ പ്രതിയാക്കി. എന്നാല്‍ മര്‍ദിച്ചില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നുമാണ് ഹരിദാസിന്റെ വിശദീകരണം.



Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.