Latest News

പരിശീലനത്തുഴച്ചിലിനിടെ വൈദ്യുതാഘാതമേറ്റ നാവികരില്‍ ഒരാള്‍ മരിച്ചു

കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ നിന്ന് പായ് വഞ്ചിയില്‍ പരിശീലനത്തുഴച്ചിലിനിടെ വൈദ്യുതാഘാതമേറ്റ നാലു നാവികരില്‍ ഒരു നാവികന്‍ മരിച്ചു. പഞ്ചാബ് സ്വദേശിയായ സത്‌വീര്‍ (21) ആണ് മരിച്ചത്.

തുഴച്ചലിനിടെ വഞ്ചിയുടെ ഇരുമ്പ് പൈപ്പ് വൈദ്യുതി കമ്പിയില്‍ തട്ടിയാണ് നാവികര്‍ക്ക് ഷോക്കേറ്റത്. നാവികരായ വൈഭവ് സിങ് (21), പ്രശാന്ത്കുമാര്‍ (21), സത്‌വീര്‍ സിങ് (21), ജസ്‌വന്‍ സിങ് (21) എന്നിവര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്.

തൃക്കരിപ്പൂര്‍ പടന്ന തെക്കേപ്പുറത്ത് വച്ച് വൈകിട്ട് അഞ്ചോടെയാണ് സംഭവം. പരിശീലനത്തുഴച്ചലിന്റെ ഭാഗമായി രണ്ട് പായ് വഞ്ചികളിലായി നാവികര്‍ ഏഴിമല നാവിക അക്കാദമി ആസ്ഥാനത്തു നിന്ന് പുറപ്പെടുകയായിരുന്നു. കായലിനു കുറുകെയുള്ള വൈദ്യുതിലൈനില്‍ പായ് വഞ്ചിയുടെ ഇരുമ്പ് പൈപ്പ് തട്ടിയാണ് അപകടം. വൈദ്യുതാഘാതമേറ്റ നാവികര്‍ പുഴയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.


Keywords: Kannur, Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.