കാസര്‍കോട്: 41-ാമത് ദേശീയ കബഡി ടൂര്‍ണമെന്റ് ഒക്‌ടോബര്‍ 26 മുതല്‍ 30 വരെ മഞ്ചേശ്വരം ഗോവിന്ദപൈ കോളജ് കബഡി ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അനില്‍കുംബ്ലെ ഉദ്ഘാടനം ചെയ്യും.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കേന്ദ്ര,കേരള,കര്‍ണാടക മന്ത്രിമാരടക്കം നിരവധി പ്രമുഖര്‍ പങ്കെടുക്കും. കേരള കബഡി അസോസിയേഷന്‍, കാസര്‍കോട് ജില്ലാ കബഡി അസോസിയേഷന്‍, മഞ്ചേശ്വരം കബഡി അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയിലെ 29 സംസ്ഥാന ടീമുകള്‍ പുരുഷ-വനിത ഇനങ്ങളില്‍ മത്സരിക്കും. ചരിത്രത്തില്‍ ആദ്യമായി സിന്തറ്റിക്ക് മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ലീഗ് അടിസ്ഥാനത്തിലാണ് മത്സരം. കാല്‍ലക്ഷത്തോളം പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയാണ് ഒരുങ്ങുന്നത്.
കബഡിയുടെ ഈറ്റില്ലമെന്നറിയപ്പെടുന്ന മഞ്ചേശ്വരത്ത് ദേശീയ കബഡിടൂര്‍ണമെന്റ് വരുന്നതോടെ അത് കളിമൈതാനങ്ങളില്‍ പുത്തന്‍ ഉണര്‍വ്വായി മാറും.
ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം ഒക്‌ടോബര്‍ പത്തിന് രാവിലെ ബാഗ്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ കര്‍ണാടക മുഖ്യമന്ത്രി എം.സിദ്ധരാമയ്യ നിര്‍വ്വഹിക്കും. മന്ത്രമാരായ യു.ടി.ഖാദര്‍, എം.രമാനാഥറൈ സംബന്ധിക്കും. ലോഗോ പ്രകാശനം 12ന് രാവിലെ 8.30ന് കാസര്‍കോട്ടു നടക്കുന്ന ചടങ്ങില്‍ കേരള അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുറസാഖ് സംബന്ധിക്കും.
ടൂര്‍ണമെന്റിന്റെ വിജയത്തിനായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികള്‍: മന്ത്രി യു.ടി.ഖാദര്‍, പി.കരുണാകരന്‍ എം.പി, നളീന്‍കുമാര്‍ കട്ടീല്‍ എം.പി, പി.ബി.അബ്ദുറസാഖ് എം.എല്‍.എ(രക്ഷാധികാരികള്‍) എ.കെ.എം.അഷറഫ്(ചെയര്‍മാന്‍) എം.സുധീര്‍കുമാര്‍(ജന കണ്‍) പ്രവീണ്‍രാജ്(ട്രഷ)
എ.കെ.എം.അഷറഫ്, എം.സുധീര്‍കുമാര്‍, പ്രവീണ്‍രാജ്, സുകേഷ്ഭണ്ഡാരി, സുരേഷ് ഷെട്ടി, മനാഫ് നുള്ളിപ്പാടി, സെഡ്.എ.കയ്യാര്‍ വാര്‍ത്തസാമ്മേളനത്തില്‍ സംബന്ധിച്ചു.
എ.കെ.എം.അഷറഫ്, എം.സുധീര്‍കുമാര്‍, പ്രവീണ്‍രാജ്, സുകേഷ്ഭണ്ഡാരി, സുരേഷ് ഷെട്ടി, മനാഫ് നുള്ളിപ്പാടി, സെഡ്.എ.കയ്യാര്‍ വാര്‍ത്തസാമ്മേളനത്തില്‍ സംബന്ധിച്ചു.


No comments:
Post a Comment