ജെറുസലേം: മസ്ജിദുല്‍ അഖ്സയില്‍ ഫലസ്തീനികളും ഇസ്രായേലീ പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. പ്രഭാത പ്രാര്‍ത്ഥനയ്ക്കെത്തിയ ഫലസ്തീനികളെ മസ്ജിദുല്‍ അഖ്സയില്‍ പ്രവേശിക്കുന്നത് തടഞ്ഞ ഇസ്രായേല്‍ പോലീസ്, അഖ്സയില്‍ മതകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ തീവ്ര ജൂതര്‍ക്ക് അകമ്പടിസേവിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേല്‍ പോലീസിനെ അവഗണിച്ച് ഫലസ്തീനികള്‍ അഖ്സയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.
ഫലസ്തീനികളുടെ 'ആക്രമണ'ത്തില്‍ തങ്ങളുടെ രണ്ട് പോലീസ് ഉദ്ദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ വക്താവ് പറഞ്ഞു.
ജൂതരുടെ, സുകൂത്ത് എന്നറിയപ്പെടുന്ന പ്രാര്‍ത്ഥനാദിനത്തില്‍ അഖ്സയില്‍ പലപ്പോഴും ജൂത തീവ്രവാദികള്‍ മത ചടങ്ങുകള്‍ക്ക് വേണ്ടി പ്രവേശിക്കുനത് പ്രശ്നങ്ങള്‍ക്ക് കാരണമാവാറുണ്ട്.
Keywords: International News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഫലസ്തീനികളുടെ 'ആക്രമണ'ത്തില്‍ തങ്ങളുടെ രണ്ട് പോലീസ് ഉദ്ദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ വക്താവ് പറഞ്ഞു.
ജൂതരുടെ, സുകൂത്ത് എന്നറിയപ്പെടുന്ന പ്രാര്‍ത്ഥനാദിനത്തില്‍ അഖ്സയില്‍ പലപ്പോഴും ജൂത തീവ്രവാദികള്‍ മത ചടങ്ങുകള്‍ക്ക് വേണ്ടി പ്രവേശിക്കുനത് പ്രശ്നങ്ങള്‍ക്ക് കാരണമാവാറുണ്ട്.

No comments:
Post a Comment