ചെറുവത്തൂര്‍ : സാക്ഷികള്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ വിചാരണ കോടതി മാറ്റിവെച്ചു.
പടന്ന സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട് ചെറുവത്തൂര്‍ സ്വദേശിയായ എം ബഷീര്‍ പ്രതിയായ കേസിന്റെ വിചാരണയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി മാറ്റിവെച്ചത്.
വ്യഴാഴ്ച ഈ കേസില്‍ വിചാരണ തുടങ്ങേണ്ടതായിരുന്നു. സാക്ഷികള്‍ക്ക് ഹാജരാകാന്‍ കോടതി നോട്ടീസയച്ചെങ്കിലും ഇവരാരും എത്തിയില്ല. ഇതേ തുടര്‍ന്നാണ് വിചാരണ മാറ്റിവെച്ചത്.
പെണ്‍കുട്ടിയ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബഷീറിനെതിരെ ചന്തേര പോലീസാണ് കേസെടുത്തിരുന്നത്. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബഷീറിനെതിരെ ചന്തേര പോലീസാണ് കേസെടുത്തിരുന്നത്. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment