Latest News

ബേക്കലില്‍ കൂറ്റന്‍ തിമിംഗലം കരക്കടിഞ്ഞു

ബേക്കല്‍: ബേക്കല്‍ തീരത്ത് ഭീമന്‍ തിമിംഗലം ചത്തടിഞ്ഞു. ഖുതുബ പള്ളി കടപ്പുറത്ത് തിങ്കളാഴ്ച 3 മണിയോടെയാണ് ഏകദേശം പതിനഞ്ച് മീറ്റര്‍ നീളം കണക്കാക്കുന്ന തിമിംഗലം തീരത്തണഞ്ഞത്. 

ഒരാഴ്ചയോളം പഴക്കമുള്ളതാണെന്ന് സംശയിക്കുന്ന തിമിംഗലത്തിന് ഒരു ടണ്ണിലധികം ഭാരം കണക്കാക്കുന്നു. കടപ്പുറത്തെ മത്സ്യത്തൊഴിലാളികളാണ് ചത്തടിഞ്ഞ തിമിംഗലത്തെ ആദ്യം കണ്ടത്. വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ ബേക്കല്‍ ഖുതുബ പള്ളിക്കടപ്പുറത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.