കുമ്പള: പ്രസവത്തിനായി കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൂര്‍ണ ഗര്‍ഭിണി മരിച്ചു. ചിന്നമുഗര്‍ ബി.സി റോഡിലെ അബ്ദുല്‍ ഹമീദിന്റെ ഭാര്യ സക്കീന (28) ആണ് മരിച്ചത്.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ചിന്നമുഗറിലെ ഇബ്രാഹിമിന്റെയും ആയിഷാബിയുടെയും മകളാണ്. തിങ്കളാഴ്ച പകല്‍ 11 മണിക്കാണ് പ്രസവത്തിനായി കുമ്പളയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 2 മണിക്ക് വേദന കൂടിയതോടെ പുറമെ നിന്നെത്തിയ ഒരു ഡോക്ടര്‍ കൂടി പരിശോധിച്ചു. സക്കീന അബോധാവസ്ഥയിലാണെന്നും മംഗലാപുരം ആസ്പത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടുവത്രെ.
ഉടന്‍ ദേര്‍ളക്കട്ട ആസ്പത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്ക് മുന്‍പെ മരിച്ചതായാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുമ്പളയില്‍ മതിയായ ചികിത്സ കിട്ടാത്തതാണ് സക്കീന മരിക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സക്കീന-അബ്ദുല്‍ ഹമീദ് ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. മുഹമ്മദ് ഹാദ്ല്.
No comments:
Post a Comment