Latest News

ബി.കെ. മാസ്റ്റര്‍ പുരസ്‌ക്കാരം ബേക്കല്‍ എ.ഇ.ഒ. കെ. രവിവര്‍മ്മന്‌

കാസര്‍കോട്: ഗ്രീന്‍വുഡ്‌സ് സ്ഥാപനങ്ങളുടെ സ്ഥാപക ഡയക്ടറായിരുന്ന ബി.കെ. മുഹമ്മദ് കുഞ്ഞി മാസ്റ്റരുടെ സ്മരണാര്‍ത്ഥം ഉദുമ എഡ്യുക്കേഷണല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരത്തിന് ബേക്കല്‍ എ.ഇ.ഒ. കെ. രവിവര്‍മ്മന്‍ അര്‍ഹനായി. ഇത് മൂന്നാം തവണയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്.

2012-ല്‍ മികച്ച അദ്ധ്യാപികയ്ക്കും 2013-ല്‍ മികച്ച എന്‍.സി.സി.ഓഫീസര്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. 2014-ല്‍ വിദ്യാഭ്യാസ മേഖലയിലെ എ.ഇ.ഒ.മാരെയാണ് പരിഗണിച്ചത്. 32 വര്‍ഷമായി വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അദ്ധ്യാപകന്‍, സ്ഥാപനമേധാവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കെ. രവിവര്‍മ്മന്‍ ഇപ്പോള്‍ ബേക്കല്‍ എ.ഇ.ഒ.ആയി സേവനമനുഷ്ഠിക്കുകയാണ്.

5555 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് 2014 ഒക്‌ടോബര്‍ 21ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന ചടങ്ങില്‍ വെച്ച് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയുടെ വൈസ് ചാന്‍സുലര്‍ ഡോ. ജി. ഗോപകുമാര്‍ സമ്മാനിക്കും. അവാര്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിട്ട. ഡി.ജി.ഒ. ഉഷാമേനോന്‍, എ ബാലകൃഷ്ണന്‍ നായര്‍ ഐ.പി.എസ്, പ്രൊഫ.എം. വേണുഗോപാല്‍, പി.ടി.എ. പ്രസിഡണ്ട് ഫാറൂഖ് കാസ്മി, എം. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.