Latest News

മലബാര്‍ ഫ്‌ളാഷിന്റെ ലോഗോ ഉപയോഗിച്ച് വ്യാജ പടം ഉണ്ടാക്കി പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി

ഉദുമ: മലബാര്‍ ഫ്‌ളാഷിന്റെ ലോഗോ ഉപയോഗിച്ച് വ്യാജ പടം ഉണ്ടാക്കി വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച രാവിലെ മുതലാണ് ചട്ടഞ്ചാലിലെ ഒരു യുവാവിന്റെ പടത്തോടൊപ്പം മലബാര്‍ ഫ്‌ളാഷിന്റെ ലോഗോയും ഉള്‍പ്പെടുത്തി വാട്‌സ് ആപ്പിലെ ചില ഗ്രൂപ്പുകളിലൂടെ പ്രചരണം നടന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട മലബാര്‍ ഫ്‌ളാഷ് മാനേജിംങ്ങ് എഡിററര്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. 

പരാതിയുടെ അടിസ്ഥാനത്തില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രസ്തു പടം ഷെയര്‍ ചെയ്തവരെ ചോദ്യം ചെയ്തതായി അറിയുന്നു. ചട്ടഞ്ചാലിലെ തന്നെ ഒരു യുവാവാണ് മലബാര്‍ ഫ്‌ളാഷിന്റെ ലോഗോ വെച്ച് പടം വാട്‌സ് ആപ്പില്‍ പോസ്റ്റ് ചെയ്തതായി സൂചന ലഭിച്ചിട്ടുണ്ട്.
സംഭവം വിവാദമിയതോടെ ഇയാള്‍ ഒളിവില്‍ പോയതാണ് വിവരം. ഈ യുവാവിനെ കണ്ടെത്താല്‍ പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.
കഴിഞ്ഞ മാസം സമാനമായി കാസര്‍കോട്ടെ ഒരു ന്യൂസ് പോര്‍ട്ടലിന്റെ ലോഗോ ഉപയോഗിച്ചും വ്യാജ പ്രചരണം അഴിച്ചു വിട്ടിരുന്നു.


Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.