കൊച്ചി: അഹമ്മദാബാദ് - കൊച്ചി എയര്‍ ഇന്ത്യ വിമാനത്തിന് ചാവേര്‍ ആക്രമണ ഭീഷണി. ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ വിമാനത്താവളത്തില്‍ അടിയന്തിര സുരക്ഷായോഗം ചേര്‍ന്നു. 24, 25 തിയതികളില്‍ മുംബൈയില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടുന്ന എയര്‍ഇന്ത്യ വിമാനത്തില്‍ മനുഷ്യ ബോംബാക്രമണമുണ്ടാകുമെന്നായിരുന്നു ഭീഷണി.
കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ പിടിയിലായ ഐഎസ് ഭീകരരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരം കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന ആഭ്യന്തര സെക്രട്ടറിയെ അറിയിക്കുകയും കൊച്ചിയിലെ സുരക്ഷ വിഭാഗത്തിന് കൈമാറുകയും ചെയ്തതിനെത്തുടര്‍ന്നാണ് വിമാനത്താവള ഡയറക്ടര്‍ എ.സി.കെ. നായരുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയത്. യോഗത്തിന്റെ തീരുമാനമനുസരിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
രണ്ട് ദിവസങ്ങള്‍ക്കു മുന്‍പ് എയര്‍ ഇന്ത്യയുടെ അഹമ്മദാബാദ് - മുംബൈ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായിരുന്നു. തുടര്‍ന്ന് എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിച്ചിരുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment