Latest News

മയ്യിത്ത് പരിപാലന ക്ലാസ്സ് നടത്തി

ഉദുമ: സമസ്ത കേരള സുന്നി സ്റ്റുഡസന്‍സ് ഫെഡറേഷന്‍ ഉദുമ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉദുമ ഈച്ചിലിങ്കാല്‍ ഇശാഅത്തുല്‍ ഇസ്ലാം മദ്രസ അങ്കണത്തിലെ മര്‍ഹൂം സിഎം ഉസ്താദ് നഗറില്‍ മയ്യിത്ത് പരിപാലന ക്ലാസ്സ് സംഘടിപ്പിച്ചു. ഖാലിദ് ഫൈസി മാഹിനാബാദ് എല്‍സിഡി വീഡിയോ ക്ലിപ്പിങ് സഹിതം മയ്യിത്ത് പരിപാലന പരിശീലന ക്ലാസ്സിന് നേതൃത്വം നല്‍കി.

പരിപാടി സമസ്ത കേരള ജംജയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ ജനറല്‍ സെക്രട്ടറി യു.എം അബ്്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് മുക്കുന്നോത്ത് അധ്യക്ഷത വഹിച്ചു. ഉദുമ ടൗണ്‍ ജുമാ മസ്ജിദ് ഖതീബ് അബൂബക്കര്‍ ഹനീഫി, ഹമീദലി നദ്‌വി ഫൈസി, ജൗഹര്‍ വലിയവളപ്പില്‍, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, ഹമീദ് വലിയവളപ്പില്‍, ഫഹ്ദ് ഉദുമ, വാഹിദ് വലിയവളപ്പില്‍, ഹമീദ് വി.വി, അബ്ദുല്ല ഇ.കെ, ഹമീദ് കുണ്ടടുക്കം, മൂസ മൂലയില്‍, അബ്ബാസ്, ഉസ്മാന്‍ വി.വി, ഫഹദ് മൂലയില്‍, അബ്ദുല്ല വി.വി, മഖ്‌സൂദ് ഉദുമ, വാഹിദ്, ഷക്കീബ് വി.വി, ഫാറൂഖ്, ബാസിത്ത് ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.