കോഴിക്കോട്: ബസ് കയറാനെത്തിയ സ്ത്രീ സ്റ്റാന്‍ഡില്‍ സ്വകാര്യ ബസിനടിയില്‍പ്പെട്ടു മരിച്ചു. പയ്യോളി ഭാവനമുക്ക് സായ്വിന്റെ കാട്ടില്‍ ഹംസയുടെ ഭാര്യ ഖദീജ (കൈച്ച-43) യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് അപകടം. വടകരയില്‍നിന്ന് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന കുനിയില്‍ ബസിനടിയില്‍ പെട്ടാണ് മരിച്ചത്. ഇതേ ബസില്‍ കയറാനായി ഇവര്‍ എത്തിയപ്പോള്‍ ബസിടിച്ചു താഴെ വീഴുകയായിരുന്നു.
ഇതറിയാതെ ഡ്രൈവര്‍ ബസ് പിറകോട്ടെടുത്തപ്പോള്‍ അടിയില്‍പ്പെട്ടു. കൊയിലാണ്ടിയിലെ ബാങ്കിലേക്ക് പോകാന്‍ എത്തിയതായിരുന്നു ഇവര്‍. മക്കള്‍: സഫീറ, സഫീന, സുബൈര്‍. മരുമക്കള്‍: ഫിറോസ്, റഹീം (ചോറോട്), പിതാവ്: പരേതനായ അന്ത്രു. മാതാവ്: കുഞ്ഞാമി.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment