Latest News

ജില്ലാ കമ്മിറ്റി തരം താഴ്ത്തിയ നേതാവ് ബ്രാഞ്ച് സെക്രട്ടറി

ബേഡകം : സി പി എമ്മില്‍ ബേഡകത്ത് രൂക്ഷമായ വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്ന് നെല്ലിത്താവിലേക്ക് തരംതാഴ്ത്തപ്പെട്ട ഡി വൈ എഫ് ഐ മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ പി ദിവാകരന്‍ ഒടുവില്‍ ബ്രാഞ്ച് സെക്രട്ടറിയായി. നെല്ലിത്താവ് ബ്രാഞ്ച് സമ്മേളനത്തില്‍ വെച്ച് ഐക്യകണ്‌ഠേനയാണ് ദിവാകരനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

സി ബാലനെ പാര്‍ട്ടി ഏരിയാ സെക്രട്ടറിയായി അംഗീകരിച്ച നേതൃത്വത്തിന്റെ നിലപാടില്‍ കടുത്ത പ്രതിഷേധമറിയിച്ച് കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പാര്‍ട്ടി ഏരിയാ കമ്മിറ്റിയംഗവുമായ പി ഗോപാലന്‍ മാസ്റ്റര്‍, പി ദിവാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരസ്യമായ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. കൃഷ്ണപിള്ള ദിനത്തില്‍ സമാന്തര പരിപാടികള്‍ക്ക് പരസ്യമായി ഇവര്‍ നേതൃത്വം നല്‍കുകയും ചെയ്തു. പ്രകടനവും സമ്മേളനവും നടത്തി സമാന്തര വിഭാഗം ഔദ്യോഗിക വിഭാഗത്തിനു മുന്നില്‍ കരുത്ത് കാട്ടിയിരുന്നു. 

വിഭാഗീയത രൂക്ഷമായതോടെ നില്‍ക്കക്കള്ളിയില്ലാതെ വന്ന പാര്‍ട്ടി നേതൃത്വം പ്രശ്‌നപരിഹാരത്തിന് പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ തന്നെ രംഗത്തിറക്കി. 

കാസര്‍കോട്ടെത്തിയ കോടിയേരി പി ഗോപാലന്‍ മാസ്റ്റര്‍, പി ദിവാകരന്‍ എന്നിവരുമായി രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. അന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗത്തില്‍ വെച്ചാണ് പി ഗോപാലന്‍ മാസ്റ്ററെ ലോക്കല്‍ കമ്മിറ്റിയിലേക്കും ദിവാകരനെ നെല്ലിത്താവ് ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റാനും ഏരിയാ സെക്രട്ടറി സി ബാലന് നിര്‍ബന്ധിത അവധി നല്‍കാനും തീരുമാനിച്ചു. ഏരിയാ സെക്രട്ടറിയുടെ ചുമതല പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി രാഘവന് നല്‍കുകയും ചെയ്തു. ബ്രാഞ്ച് സമ്മേളനത്തില്‍ 22 പേര്‍ പങ്കെടുത്തിരുന്നു. ഇവര്‍ ഏകകണ്ഠമായാണ് ദിവാകരനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.