Latest News

കുരുന്നുകളെ ചെളിയില്‍ മുക്കി കായികമേള

കാസര്‍കോട്: കുരുന്നുകളെ ചെളിയില്‍ മുക്കി കായികമേള. മഴപെയ്ത് ചെളിക്കുളമായ താളിപ്പടുപ്പ് മൈതാനിയില്‍ വെള്ളിയാഴ്ച രാവിലെയെത്തിയ കുട്ടികള്‍ കുടചൂടി നില്‍ക്കേണ്ട ഗതികേടിലായിരുന്നു. മഴ നയാതെ നില്‍ക്കാല്‍ ഒരിടംപോലുമില്ലാത്ത, അസൗകര്യങ്ങളുടെ പര്യായമായ ഗ്രൗണ്ടില്‍ മേള നടത്താന്‍ തീരുമാനിച്ചപ്പോള്‍തന്നെ പലഭാഗത്തുനിന്ന് പ്രതിഷേധമുയര്‍ന്നതാണ്. ഇതിനെ വകവയ്ക്കാതെ അധികൃതര്‍ മഴയെയും പ്രതിഷേധക്കാരെയും വെല്ലുവിളിച്ചു.

വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയും വൈകിട്ടും പെയ്ത മഴ മൈതാനിയെ വെള്ളത്തിലാക്കി. മത്സരം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മൈതാനിയിലേക്ക് നിരവധി കാറുകളെത്തി. സംഘാടകരോ മത്സരാര്‍ഥികളോ ആയിരുന്നില്ല; മറിച്ച് പതിവുപോലെ ഡ്രൈവിങ് പരിശീലനത്തിനെത്തിയവര്‍. ഇവരുടെ പഠനം കഴിഞ്ഞതോടെ മൈതാനം ഉഴുതുമറിച്ച പാടം പോലെയായി. 

എല്ലാം അറിയാമായിട്ടും രാവിലെ ഇവിടെയെത്തി ഗ്രൗണ്ടിന്റെ സുരക്ഷയ്ക്കാവശ്യമായ നടപടി സ്വീകരിക്കാന്‍ സംഘാടകരാരും മെനക്കെട്ടുമില്ല. മത്സരം തുടങ്ങിയതാകട്ടെ പകല്‍ ഒന്നോടെയും. വെള്ളിയാഴ്ച നടക്കേണ്ട മത്സരത്തില്‍ പകുതി തീരുംമുമ്പേ വൈകിട്ട് അഞ്ചിന് മഴ വീണ്ടുമെത്തി. അതോടെ മേള ശനിയാഴ്ചത്തേക്ക് മാറ്റി. ജില്ലയില്‍- കാസര്‍കോടുതന്നെ- സൗകര്യപ്രദമായ നിരവധി സ്കൂളുള്ളപ്പോഴാണ് അധികൃതര്‍ അറിഞ്ഞുകൊണ്ട് വിദ്യാര്‍ഥികളെ ചെളിക്കുഴിയിലേക്ക് തള്ളിവിട്ടത്. 

മേള എന്‍ എ നെല്ലിക്കുന്ന്‌ എംഎല്‍എ ഉദ്‌ഘാടനംചെയ്‌തു. നഗരസഭ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഡിഡിഇ സി രാഘവന്‍ പതാക ഉയര്‍ന്നു. ഡി ഇ ഒ മാരായ സദാശിവനായക്‌, സൗമിനി, സ്റ്റാന്റിങ്‌ കമ്മിറ്റിചെയര്‍മാന്‍ ജി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.












Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.