കാസര്‍കോട്: ബേത്തൂര്‍പാറയിലെ ഇരട്ട സഹോദരന്മാരുടെ വിജയം എതിരാളികളോട് മാത്രമല്ല; ഒഫീഷ്യല്‍ അധ്യാപകരോടും പൊരുതിയാണ്. 1500 മീറ്റര്‍ ഓട്ടത്തില്‍ ബേത്തൂര്‍പാറ ഹയര്‍സെക്കന്‍ഡറിയിലെ എന്‍ എസ് ശ്രീലാലാണ് ഒന്നാമനായത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
തൊട്ടടുത്തുള്ളതാകട്ടെ ഇരട്ട സഹോദരന്‍ എന്‍ എസ് ശ്രീജിത്തും. ചളിയില്‍ കാലുറയ്ക്കുന്നില്ലെങ്കിലും ജീവിതസ്വപ്നം സാക്ഷാല്‍കരിക്കാനുള്ള നിശ്ചയദാര്‍ഢ്യം ഇരുവരെയും തളര്‍ത്തിയില്ല. ഓരോ റൗണ്ട് കഴിയുമ്പോഴും മത്സരാര്‍ഥികള്‍ തമ്മില്‍ നേരിയ വ്യത്യാസം മാത്രം. മുന്നിലുള്ള ശ്രീലാലിന്റെ വഴിമുടക്കിയായി മത്സരത്തിന്റെ ചുമതലയുള്ള അധ്യാപികയുടെ കുട ട്രാക്കിലേക്ക് തള്ളിനില്‍ക്കുന്നു. കുട ദേഹത്തുകൊള്ളാതെ തല ചെരിച്ചുപിടിച്ച് ഓടേണ്ടിവന്നു. അടുത്ത റൗണ്ടിലും അധ്യാപിക മാറിയില്ല. അറിഞ്ഞായാലും അല്ലാതെയായാലും അധ്യാപിക ചെയ്തത് ക്രൂരതയായെന്ന് കണ്ടുനിന്നവര്‍. ഇതിനെയെല്ലാം സധൈര്യം നേരിട്ടാണ് ഇരട്ട സഹോദരങ്ങള്‍ വിജയം കൈവരിച്ചത്.
കാഞ്ഞനടുക്കത്തെ സി കെ സുദര്‍ശനന്‍- എ വി ചിത്രാദേവി ദമ്പതികളുടെ മക്കളാണിവര്‍. അനുജന്‍ അജയന്‍ 400 മീറ്റര്‍ ഓട്ടത്തിലും പങ്കെടുത്തു. ഇരുവരും ശനിയാഴ്ച നടക്കുന്ന 5000, 800 മീറ്റര്‍ ഓട്ടത്തിനുമുണ്ട്.
No comments:
Post a Comment