Latest News

മുരളി വധം: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും

കാസര്‍കോട്: കുമ്പളയില്‍ കൊല്ലപ്പെട്ട സിപിഐ (എം) പ്രവര്‍ത്തകന്‍ പി മുരളീധരന്റെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ഒരു പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രിയും അഭ്യന്തര വകുപ്പ് മന്ത്രിയും അറിയിച്ചു. 

പി കരുണാകരന്‍ എംപി, സിപിഐ (എം) ജില്ലാ സെക്രട്ടറി കെപി സതീഷ് ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിഎച്ച് കുഞ്ഞമ്പു എന്നിവരുടെ നേതൃത്വത്തില്‍ കൊല്ലപ്പെട്ട മുരളിയുടെ പിതാവ് രാമന്‍ കുട്ടി നായര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഉറപ്പു നല്‍കിയത്. 

കേസ്സ് അന്വേഷത്തില്‍ നിന്നും ഡിവൈഎസ്പി, ടിപി രഞ്ജിത്തിനെ ഒഴിവാക്കി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും കേസ്സിന്റെ ഗൂഢാലോചനയും പ്രതികള്‍ക്കു സംരക്ഷണവും ഒളിത്താവളവുമൊരുക്കിയവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും നിവേദക സംഘത്തിന് മുഖ്യമന്ത്രിയും അഭ്യ.ന്തര മന്ത്രിയും ഉറപ്പു നല്‍കി.



Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.