കോഴിക്കോട്: അനാശാസ്യം ആരോപിച്ച് നഗരത്തിലെ കോഫി ഷോപ്പ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഒന്നാം പ്രതി യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. പ്രകാശ് ബാബു അറസ്റ്റിലായി. നടക്കാവ് സിഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തിരൂരില്‍ ട്രെയിനില്‍ നിന്നു പ്രകാശ് ബാബുവിനെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രി നടക്കാവ് സിഐ ഓഫിസിലെത്തിച്ചു മജിസ്‌ട്രേട്ടിന്റെ മുന്‍പാകെ ഹാജരാക്കി.
കേസില്‍ യുവമോര്‍ച്ച നടക്കാവ് മണ്ഡലം പ്രസിഡന്റ് നിവേദ് കരുണാകരന്‍, ബാലുശേരി മണ്ഡലം ജനറല്‍ സെക്രട്ടറി ബബീഷ് ഉണ്ണികുളം എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 13 പേര്‍ക്കെതിരെയാണ് കേസ്. പ്രകാശ് ബാബു ഉള്‍പ്പെടെ അഞ്ചു പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു.
ഡൗണ്‍ ടൗണ്‍ കോഫി ഷോപ്പില്‍ അനാശാസ്യം നടക്കുന്നെന്ന് ആരോപിച്ച് കഴിഞ്ഞ 23നു രാവിലെ 11.30നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. യുവമോര്‍ച്ചയുടെ കൊടി കെട്ടിയ വടികൊണ്ട് കോഫി ഷോപ്പിന്റെ ഗ്ലാസുകളും ഫര്‍ണിച്ചറും ടിവിയും അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്‌തെന്നാണു കേസ്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment