അടൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് കോളജ് വിദ്യാര്‍ഥിനിയുടെ വ്യാജ ഫേസ് ബുക് പ്രൊഫൈല്‍ ഉണ്ടാക്കി മാനഹാനി വരുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം എസ്.എച്ച്. മൗണ്ട് അജോ ഭവനത്തില്‍ അജോ ജോസിനെയാണ് (28) അടൂര്‍ എസ്.ഐ കെ.എസ്. ഗോപകുമാറിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഫ്രണ്ട്സ് ലിസ്റ്റിലുള്ളവര്‍ക്കും പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചപ്പോള്‍ വരന്‍െറ ഐഡിയിലേക്കും വരന്‍െറ സഹോദരന്‍െറ ഫേസ് ബുക് ഐഡിയിലേക്കും ഫോട്ടോകളും മറ്റ് സന്ദേശങ്ങളും അയച്ചുകൊടുത്തതായും പരാതിയുണ്ട്. ഏഴംകുളം സ്വദേശിയായ വിദ്യാര്‍ഥിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എറണാകുളത്ത് ഒരേ കോളജില്‍ ഇരുവരും ജൂനിയറും സീനിയറുമായി പഠിച്ചിരുന്നു.
ഈസമയം പെണ്‍കുട്ടിയുടെ ബന്ധുവിന്‍െറ കല്യാണഫോട്ടോയില്‍നിന്ന് ഫോട്ടോ തരപ്പെടുത്തിയാണ് വ്യാജ ഫേസ് ബുക് പ്രൊഫൈല്‍ ഉണ്ടാക്കിയത്. ഇയാള്‍ നിരന്തരം പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. എറണാകുളത്ത് സ്റ്റുഡിയോ നടത്തുന്ന അജോ ജോസ് തന്‍െറയും പെണ്‍കുട്ടിയുടെയും ചിത്രങ്ങള്‍ ചേര്‍ത്ത് ഫേസ് ബുക് പ്രൊഫൈലില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment