ദുബൈ: 5.8 ലക്ഷം ദിര്‍ഹമിന്റെ ഇടപാട് നടത്തി യുവ ബിസിനസുകാരനും യു.എ.ഇയിലെ മോഡസ്റ്റ് സ്ഥാപന ഉടമയുമായ ബഷീര്‍ അബ്ദുല്‍ ഖാദര്‍ മുങ്ങി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ആരോപണം ഉന്നയിച്ച് അപമാനിച്ചവര്‍ക്കെതിരെ 25 മില്ല്യണ്‍ ദിര്‍ഹം മാനനഷ്ടമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ബഷീര്‍ അബ്ദല്‍ ഖാദറും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സലാം പാപ്പിനിശ്ശേരിയും പത്രക്കുറിപ്പില്‍ അറിയിച്ചു.
രണ്ട് ലക്ഷത്തിന്റെ ഇടപാടിനെ 5.8 ലക്ഷം വാങ്ങി മുങ്ങി എന്ന പേരില്‍ മാഹി സ്വദേശിയായ നൗഫല്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ബഷീര്‍ അബ്ദല്‍ ഖാദര്‍ പറയുന്നത്:
ഈയിടെ പരാതിക്കാരനായ നൗഫലിന്റെ ഉടമസ്ഥതയില്‍ ഫോണ്‍ കോസ്റ്റ് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചിരുന്നു. ഈ സ്ഥാപനവുമായി തന്റെ ഉടമസ്ഥതയിലുള്ള മോഡസ്റ്റ് എന്ന സ്ഥാപനം ഇടപാട് നടത്തി. ഒറിജിനല്‍ സീല്‍ പാക്ക് മൊബൈല്‍ എന്ന പേരില്‍ റീ സീല്‍പാക്ക് മൊബൈല്‍ വില്‍ക്കുകയായിരുന്നു. ഇതിന്റെ പേരില്‍ വാക്കു തര്‍ക്കമുണ്ടായി. രണ്ട് ലക്ഷം ദിര്‍ഹം മാത്രമുള്ള ഇടപാടിനെ 5.8 ലക്ഷവുമായി താന്‍ മുങ്ങി എന്ന രീതിയില്‍ പ്രചരിപ്പിച്ച് കള്ള പരാതി നല്‍കി.
ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയും സത്യസന്ധമായ ഇടപാടുകളിലൂടേയും അതിവേഗമാണ് താന്‍ ബിസിനസ് രംഗത്ത് വളര്‍ന്നത്. ഉപഭോക്താക്കളുമായി നല്ല ബന്ധം സ്ഥാപിക്കുന്ന തന്റെ കച്ചവട രീതിയില്‍ മറ്റുള്ളവര്‍ക്ക് അസൂയയുണ്ട്. ഇതാണ് നൗഫലിനെ വ്യാജ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത്. പത്തുവര്‍ഷംകൊണ്ട് നല്ല രീതിയല്‍ ബിസിനസ് വളര്‍ത്തിയ താന്‍ എല്ലാം സ്ഥാപനങ്ങളും വിട്ട് പെട്ടെന്ന് മുങ്ങുമെന്ന പ്രചാരം തന്നെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ്.

കഴിഞ്ഞ പത്തുവര്‍ഷമായി ബിസിനസ് നടത്തുന്ന തന്റെ ഉടമസ്ഥതയില്‍ യു.എ.ഇയില്‍ പത്തോളം മൊബൈല്‍ ഷോപ്പുകളുണ്ട്. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ സ്ഥാപനങ്ങളില്‍ ഏകദേശം പതിനഞ്ച് മില്ല്യണ്‍ ദിര്‍ഹമിന്റെ നിക്ഷേപവുമുണ്ട്. മാത്രമല്ല യു.എ.ഇയില്‍ ഒന്നര കോടി വിലമതിക്കുന്ന ഫഌറ്റും മൂന്നുകോടിയേലേറെ വിലമതിക്കുന്ന വാഹനങ്ങളുമുണ്ട്. യു.എ.ഇക്ക് പുറമെ ബഹറൈനിലും തന്റെസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മോഡെസ്റ്റ് ഇലക്‌ട്രോണിക്‌സ്, മോഡസ്റ്റ് ഇലക്‌ട്രോണിക്‌സ് ബിആര്‍, മോഡസ്റ്റ് മൊബൈല്‍ ഫോണ്‍, മോഡസ്റ്റ് മൊബൈല്‍ ഫോണ്‍ ബിആര്‍, സഹാറ മൊബൈല്‍, ലോല്ലി ഇലക്‌ട്രോണിക്‌സ്, മോഡസ്റ്റ് മൊബൈല്‍ എന്നിവ എന്റെ സ്ഥാപനങ്ങളാണെന്നും ബഷീര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment