അടിമാലി: മകളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം പിതാവ് അതേകയറില് ജീവനൊടുക്കി.വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ കൊന്നത്തടിയില്‍ വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. കൊന്നത്തടി ചിന്നാര്‍നിരപ്പ് ഓലാനിക്കല്‍ ഷാബുവാണ് (45) മകള്‍ ആരതിയെ (10) കെട്ടിത്തൂക്കി കൊന്നശേഷം ജീവനൊടുക്കിയത്.
ഷാബുവിന്‍െറ ആദ്യഭാര്യയിലെ മകളായ ആരതി പണിക്കന്‍കുടി ഗവ.സ്കൂളില്‍ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. കുട്ടി സ്കൂള്‍ വിട്ടുവരുമ്പോള്‍ വഴിയില്‍ കാത്തുനിന്ന ഷാബു മകളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി കെട്ടിത്തൂക്കുകയായിരുന്നു. ഈസമയം സ്ഥലത്തത്തെിയ രണ്ടാം ഭാര്യ സുഭ ആരതിയെ കൊലക്കയറില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പ്രകോപിതനായ ഷാബു സുഭയെ വാക്കത്തിയെടുത്ത് വെട്ടാന്‍ ശ്രമിച്ചു. വീട്ടില്‍നിന്ന് ഇറങ്ങിയോടിയ സുഭയെ ഷാബു പിന്തുടര്ന്നെങ്കിലും കണ്ടെത്താന്‍ കഴിയാതെവന്നതോടെ വീട്ടില്‍ തിരിച്ചത്തെി മകളെ തൂക്കിക്കൊന്ന അതേകയറില് തൂങ്ങിമരിക്കുകയായിരുന്നു.
പത്തുവര്‍ഷം മുമ്പ് ഷാബുവിന്‍െറ ആദ്യഭാര്യ റിനി പ്രസവത്തത്തെുടര്‍ന്ന് മരിച്ചിരുന്നു. ഇതോടെ മനോനില തെറ്റിയ ഷാബു ഭാര്യയുടെ മരണത്തിന് കാരണം ആരതിയുടെ ജനനമാണെന്ന് രണ്ടാം ഭാര്യയോടടക്കം പലരോടും പറഞ്ഞിരുന്നു. തുടര്‍ന്ന് ആരതിയെ ഇല്ലാതാക്കാന്‍ ഷാബു പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുറച്ച് ദിവസമായി ഷാബു മനോനില തകര്‍ന്ന നിലയിലായിരുന്നു. അഞ്ജലി, ചിമ്മു എന്നിവരാണ് മറ്റ് മക്കള്‍. മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment