പാലക്കാട്: നാലംഗ കുടുംബത്തെ വിഷം ഉള്ളില്‍ച്ചെന്നു മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് പട്ടിക്കര പള്ളിത്തെരുവില്‍ ഗുരുവായൂരപ്പന്റെ മകനും സ്വര്‍ണാഭരണ തൊഴിലാളിയുമായ ശ്രീനിവാസന്‍ (41), ഭാര്യ മണിമുകില്‍ (35), മക്കളായ വൈഷ്ണവി (നാല്), ദേവനന്ദ (രണ്ട്) എന്നിവരെയാണു വീടിനുള്ളില്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഏഴോടെ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശ്രീനിവാസന്റെയും ദേവനന്ദയുടെയും മൃതദേഹങ്ങള്‍ കട്ടിലിലും മണിമുകിലിന്റെയും വൈഷ്ണവിയുടെയും മൃതദേഹങ്ങള്‍ താഴെ കിടക്കയിലുമായിരുന്നു കിടന്നിരുന്നത്.
സ്വര്‍ണാഭരണ തൊഴിലാളിയായ ശ്രീനിവാസന്‍ നഗരത്തിലെ ഒരു പ്രമുഖ ജ്വല്ലറിയില്‍നിന്നു കരാറെടുത്തിരുന്നു. രണ്ടുമാസമായിട്ടും നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ 35ഗ്രാം സ്വര്‍ണം തിരിച്ചു നല്‍കണമെന്നു കഴിഞ്ഞ ദിവസം ജ്വല്ലറി അധികൃതര്‍ ഫോണില്‍ വിളിച്ചിരുന്നതായി സുഹൃത്തും ഓട്ടോ ഡ്രൈവറുമായ മണികണ്ഠന്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ ഒറ്റപ്പാലം വാണിയംകുളത്തുനിന്നു മൂന്നുലക്ഷം രൂപ വാങ്ങിയതായും മണികണ്ഠന്‍ പറഞ്ഞു. ഇതിനായി ശ്രീനിവാസനില്‍നിന്നു നൂറുരൂപയുടെ മുദ്രപ്പത്രവും ഭാര്യയുടെയും ഇയാളുടെയും ചെക്ക് ലീഫുകളും ഒപ്പിട്ടു വാങ്ങിയതായും പറയുന്നു. പാലക്കാട് ഡിവൈഎസ്പി പി. ഡി. ശശി, നോര്‍ത്ത് സിഐ ആര്‍. ഹരിപ്രസാദ്, നോര്‍ത്ത് എസ്‌ഐ എം. സുജിത്, സൗത്ത് എസ്‌ഐ ചന്ദ്രന്‍, മലമ്പുഴ, കസബ സ്റ്റേഷനുകളിലെ എസ്‌ഐമാരുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി.
മൃതദേഹം ഉച്ചയോടെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കുന്നുംപുറം ശ്മശാനത്തില്‍ സംസ്‌കരിച്ചു. അമ്മ: രുഗ്മിണി. സഹോദരങ്ങള്‍: മണികണ്ഠന്‍, കൃഷ്ണന്‍, ആറുമുഖന്‍, കുഞ്ചന്‍ എന്ന ഭൈരവന്‍, വസന്തി, മഹേശ്വരി, പത്മാവതി. വൈഷ്ണവി കാണിക്കമാത കോണ്‍വെന്റില്‍ എല്‍കെജി വിദ്യാര്‍ഥിയും ദേവനന്ദ പള്ളിത്തെരുവ് അംഗന്‍വാടിയിലുമാണു പഠിക്കുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
സ്വര്‍ണാഭരണ തൊഴിലാളിയായ ശ്രീനിവാസന്‍ നഗരത്തിലെ ഒരു പ്രമുഖ ജ്വല്ലറിയില്‍നിന്നു കരാറെടുത്തിരുന്നു. രണ്ടുമാസമായിട്ടും നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ 35ഗ്രാം സ്വര്‍ണം തിരിച്ചു നല്‍കണമെന്നു കഴിഞ്ഞ ദിവസം ജ്വല്ലറി അധികൃതര്‍ ഫോണില്‍ വിളിച്ചിരുന്നതായി സുഹൃത്തും ഓട്ടോ ഡ്രൈവറുമായ മണികണ്ഠന്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. കൂടാതെ ഒറ്റപ്പാലം വാണിയംകുളത്തുനിന്നു മൂന്നുലക്ഷം രൂപ വാങ്ങിയതായും മണികണ്ഠന്‍ പറഞ്ഞു. ഇതിനായി ശ്രീനിവാസനില്‍നിന്നു നൂറുരൂപയുടെ മുദ്രപ്പത്രവും ഭാര്യയുടെയും ഇയാളുടെയും ചെക്ക് ലീഫുകളും ഒപ്പിട്ടു വാങ്ങിയതായും പറയുന്നു. പാലക്കാട് ഡിവൈഎസ്പി പി. ഡി. ശശി, നോര്‍ത്ത് സിഐ ആര്‍. ഹരിപ്രസാദ്, നോര്‍ത്ത് എസ്‌ഐ എം. സുജിത്, സൗത്ത് എസ്‌ഐ ചന്ദ്രന്‍, മലമ്പുഴ, കസബ സ്റ്റേഷനുകളിലെ എസ്‌ഐമാരുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി.
മൃതദേഹം ഉച്ചയോടെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം കുന്നുംപുറം ശ്മശാനത്തില്‍ സംസ്‌കരിച്ചു. അമ്മ: രുഗ്മിണി. സഹോദരങ്ങള്‍: മണികണ്ഠന്‍, കൃഷ്ണന്‍, ആറുമുഖന്‍, കുഞ്ചന്‍ എന്ന ഭൈരവന്‍, വസന്തി, മഹേശ്വരി, പത്മാവതി. വൈഷ്ണവി കാണിക്കമാത കോണ്‍വെന്റില്‍ എല്‍കെജി വിദ്യാര്‍ഥിയും ദേവനന്ദ പള്ളിത്തെരുവ് അംഗന്‍വാടിയിലുമാണു പഠിക്കുന്നത്.
No comments:
Post a Comment