Latest News

അബ്ദുള്ളക്കുട്ടി പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചു

കണ്ണൂര്‍: വീട്ടിലെ പാചക വാതക സിലിണ്ടറിനു സബ്‌സിഡി വേണെ്ടന്ന് എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എ. ഭാര്യ ഡോ.റോസിനയുടെ പേരിലുള്ള എല്‍പിജി കണ്‍സ്യൂമര്‍ നമ്പര്‍ 18747 സബ്‌സിഡിയില്‍നിന്ന് ഒഴിവാക്കണമെന്നു ഭാരത് ഗ്യാസിന്റെ ടെറിട്ടറി മാനേജരെ ഇ-മെയിലിലൂടെ അറിയിച്ചതായി അബ്ദുള്ളക്കുട്ടി പറഞ്ഞു.

സാമ്പത്തിക ശേഷിയുള്ളവര്‍ സബ്‌സിഡി ഉപേക്ഷിച്ചു രാജ്യത്തിന്റെ സമ്പദ്ഘടനയെ സഹായിക്കണമെന്ന എണ്ണക്കമ്പനികളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ആഹ്വാനം മാനിച്ചാണ് എംഎല്‍എ സബ്‌സിഡി ഉപേക്ഷിച്ചത്.

എംഎല്‍എ എന്ന നിലയില്‍ തന്റെയും ഡോക്ടറായ ഭാര്യയുടെയും വരുമാനം വച്ചു നോക്കുമ്പോള്‍ ഗ്യാസ് സിലിണ്ടറൊന്നിന് 495 രൂപ അധികം നല്‌കേണ്ടി വരുന്നതു കാര്യമായ സാമ്പത്തിക ബാധ്യതയുണ്ടാക്കില്ലെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. ഈ അധിക തുക പാവപ്പെട്ട അര്‍ഹരായ ഉപഭോക്താവിനു സബ്‌സിഡിയായി ലഭിക്കണമെന്നാണ് ആഗ്രഹം. എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരും ഇതു മാതൃകയാക്കുമെന്നാണു പ്രതീക്ഷയെന്നും അബ്ദുള്ളക്കുട്ടി പ്രത്യാശ പ്രകടിപ്പിച്ചു.

സാമ്പത്തിക ശേഷിയുള്ളവര്‍ സബ്‌സിഡി വേണെ്ടന്നുവച്ചു മാതൃക കാട്ടണമെന്ന് അഭ്യര്‍ഥിച്ച് എണ്ണക്കമ്പനികള്‍ മൂന്നു മാസം മുമ്പാണു പ്രചാരണം തുടങ്ങിയത്. ഇതു സംബന്ധിച്ചു എസ്എംഎസ് അയച്ചെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ല. ഒരു കോടി പേരെങ്കിലും സബ്‌സിഡി ത്യജിക്കാന്‍ തയാറാകുമെന്നാണ് കമ്പനികള്‍ കണക്കു കൂട്ടിയതെങ്കിലും പതിനായിരത്തില്‍ താഴെ മാത്രമാണ് ഇതുവരെ ഇതിനു തയാറായിട്ടുള്ളത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.