ചങ്ങനാശേരി: യൂണിഫോം മാറിപ്പോയതുകൊണ്ടു സ്കൂള്‍ ബസില്‍നിന്നു തിരിച്ചിറങ്ങി വന്ന വിദ്യാര്‍ഥി റോഡു കുറുകെ കടക്കുമ്പോള്‍ അമ്മയുടെ കണ്മുന്നില് ബൈക്കിടിച്ചു മരിച്ചു. മുണ്ടത്താനം ലിറ്റില്‍ ഫïവര് വിദ്യാനികേതന്‍ ആന്‍ഡ് ജൂനിയര്‍ കോളജിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഷബാസ് (11) ആണു മരിച്ചത്. ഇടയിരിക്കപ്പുഴ വെള്ളാപ്പള്ളില്‍ ഷാജിയുടെ മകനാണ്.
തിങ്കളാഴ്ച 8.30നു കാനം - ഇടയിരിക്കപുഴ റോഡില്‍ പഴുകാകുളത്തു ഷബാസിന്റെ വീടിനടുത്താണ് അപകടം. കബറടക്കം നടത്തി. ഷബാസ് ധരിച്ചിരുന്നതു ചൊവ്വാഴ്ച ധരിക്കേണ്ട യൂണിഫോമാണെന്നു സ്കൂള്‍ ബസില്‍ കയറുമ്പോഴാണ് അമ്മ സുനിത തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച ധരിക്കേണ്ട യൂണിഫോം ഇടാനായി കുട്ടിയെ തിരിച്ചുവിളിച്ചു. ബസില്‍ നിന്നിറങ്ങിയ ഷബാസ് ബസിനു പുറകിലൂടെ റോഡു കുറുകെ കടക്കുന്നതിനിടെ അതുവഴിവന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടസമയത്ത് അതുവഴി വന്ന കറുകച്ചാല്‍ വില്ലേജ് ഓഫിസര്‍ മുഹമ്മദ് നജീം സ്വന്തം വാഹനത്തില്‍ നാട്ടുകാരുടെ സഹായത്തോടെ ഷബാസിനെ ഉടനെ കങ്ങഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷബാസിനെ ഇടിച്ചതോടെ നിയന്ത്രണം വിട്ടു ബൈക്ക് മറിഞ്ഞു. ബൈക്ക് ഓടിച്ചിരുന്ന കങ്ങഴ നെല്ലിമല ഡോണി സാം (19) പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷബാസിന്റെ സഹോദരി ഷഹന ഇതേ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പിതാവ് ഷാജി ദുബായ് എയര്‍പോട്ടില്‍ ഉദ്യോഗസ്ഥനാണ്. അമ്മ സുനിത എരുമേലി വാളിപ്ലാക്കല്‍ കുടുംബാംഗമാണ്.
No comments:
Post a Comment