Latest News

കരാറുകാരനെ കാര്‍ തടഞ്ഞ് ഒന്നര ലക്ഷം തട്ടിയ കേസ്: മുഖ്യ പ്രതി പിടിയില്‍

കുന്നംകുളം: ഇലക്ട്രിക്കല്‍ കരാറുകാരനെ കാര്‍ തടഞ്ഞ് ആക്രമിച്ച് ഒന്നര ലക്ഷം തട്ടിയ കേസില്‍ അഞ്ചംഗ സംഘത്തിലെ പിടികിട്ടാനിരുന്ന മുഖ്യ പ്രതി കണ്ണൂര്‍ കക്കാട് നിരവത്താണിയില്‍ ഫിലിപ്‌സ് വീട്ടില്‍ വരുണ്‍ ചാക്കോയെ (34) സിഐ വി.എ. കൃഷ്ണദാസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം.

പ്രതിയില്‍നിന്ന് പരാതിക്കാരനായ കരാറുകാരന്‍ ഒന്‍പത് ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. മാസം തോറും 90,000 രൂപ വീതം നാലു മാസം പലിശ കൊടുത്തു. തിരിച്ചടവ് തെറ്റിയതോടെ വരുണും കൂട്ടരും കരാറുകാരനെ കേച്ചേരിക്കടുത്ത് പട്ടിക്കരയില്‍ കാര്‍ തടഞ്ഞ് ആക്രമിച്ചു. പണം തട്ടിയെടുത്ത സംഘം ഇയാളെ അതേ കാറില്‍ കൊണ്ടുപോയി ചങ്ങരംകുളത്തിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു.

കേസിലെ മറ്റു പ്രതികളായ രണ്‍ജിത്, അമിത്, അബ്ദുല്‍ റൗഫ്, സജിത് എന്നിവരെ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ വരുണിനെ റിമാന്‍ഡ് ചെയ്തു. എഎസ്‌ഐമാരായ വി.ജെ. ജോണ്‍, വി. അവറാച്ചന്‍, സീനിയര്‍ സിപിഒമാരായ എസ്. രാകേഷ്, ബാബുരാജ്, ടാജി സി. ജോര്‍ജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.