Latest News

നാദാപുരം പീഡനം: അറസ്റ്റിലായ വിദ്യാര്‍ഥികള്‍ യഥാര്‍ഥ പ്രതികളല്ലെന്ന് മാനേജ്‌മെന്റ്‌

കോഴിക്കോട്: പാറക്കടവ് ദാറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ യഥാര്‍ഥ പ്രതികളല്ലെന്നും കുറ്റം ചെയ്തവരെ കണ്ടെത്താന്‍ സമഗ്ര അന്വേഷണം വേണമെന്നും സിറാജുല്‍ ഹുദ എജ്യുക്കേഷനല്‍ കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി പേരോട് പി.എം. അബ്ദുറഹ്മാന്‍ സഖാഫി പറഞ്ഞു.

ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നവര്‍ അഗതികളായ വിദ്യാര്‍ഥികളാണ്. ഇവര്‍ കുറ്റം ചെയ്‌തെന്ന പ്രചാരണം ഗൂഢാലോചനയുടെ ഭാഗമാണ്.

അഗതി മന്ദിരത്തിലെ കുട്ടികള്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുമെന്നു വരുത്തി തീര്‍ത്ത് അഗതി മന്ദിരത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്.

അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പീഡിപ്പിക്കപ്പെട്ട വിദ്യാര്‍ഥിനിയുടെ ബന്ധുക്കളടക്കം ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ടെന്നും സമഗ്ര അന്വേഷണം നടന്നാല്‍ ചിലപ്പോള്‍ അത്തരത്തില്‍ ആരെങ്കിലും പ്രതിസ്ഥാനത്തു വരുമെന്ന ഭയമാണ് അഗതി കുട്ടികള്‍ക്കെതിരായ പ്രചാരണത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.