കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടെ തീരദേശം ശനിയാഴ്ച ഉറങ്ങിയെഴുന്നേറ്റത് കൗമാരക്കാരന്റെ ദുരൂഹ മരണവാര്‍ത്തയറിഞ്ഞ്. അഭിലാഷ് മരിച്ചുവെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. പതിവുപോലെ വെളളിയാഴ്ച രാവിലെ ഹൊസ്ദുര്‍ഗിലെ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് അഭിലാഷ് യാത്രതിരിക്കുമ്പോള്‍ അത് അവസാന യാത്രയായിരിക്കുമെന്ന് വീട്ടുകാര്‍ നിനച്ചിരുന്നില്ല.
അഭിലാഷിനെക്കുറിച്ച് നാട്ടുകാര്‍ക്ക് നല്ല അഭിപ്രായമാണ്. സ്‌കൂളിലും സഹപാഠികള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു അഭി. കളിച്ചും കിന്നരിച്ചും അഭി സഹപാഠികളുടെ ഇഷ്ടക്കാരനായി മാറി. കഴിഞ്ഞ ദിവസം കോട്ടപ്പുറത്തു നടന്ന ഹൊസ്ദുര്‍ഗ് ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് കൂട്ടുകാരോടൊപ്പം മത്സരപരിപാടികള്‍ വീക്ഷിക്കാന്‍ പോയിരുന്ന അഭി ഇന്നലെയും നല്ല സന്തോഷത്തിലായിരുന്നു.
യുവജനോത്സവം വ്യാഴാഴ്ച സമാപിച്ചെങ്കിലും ആ ലഹരിയില്‍ മതി മറന്ന സഹപാഠികളില്‍ പലരും വെളളിയാഴ്ച സ്‌കൂളില്‍ എത്തിയിരുന്നില്ലെങ്കിലും അഭിലാഷ് കൃത്യമായി സ്‌കൂളിലെത്തി. വൈകുന്നേരം സ്‌പെഷ്യല്‍ ക്ലാസ് കഴിഞ്ഞതിനു ശേഷമാണ് സഹപാഠികളായ ആവിയിലെ ഷിബീര്‍, ഉനൈസ് എന്നിവരോടൊപ്പം ഓട്ടോറിക്ഷയില്‍ അഭിലാഷ് കയറി നാട്ടിലേക്ക് യാത്രതിരിച്ചത്. യാത്രക്കിടെ കുശാല്‍ നഗറിലെത്തിയപ്പോള്‍ അഭി റിക്ഷ നിര്‍ത്താന്‍ ആവശ്യപ്പെടുകയും താന്‍ പിന്നീട് വീട്ടിലെത്തിക്കൊള്ളുമെന്നും പറഞ്ഞ് ഓട്ടോയില്‍ നിന്ന് ഇറങ്ങുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
അഭിയുടെ മരണം സഹപാഠികളില്‍ ഏറെ നൊമ്പരമുണര്‍ത്തി. ശനിയാഴ്ച രാവിലെ പതിവുപോലെ സഹപാഠികള്‍ സ്‌കൂളിലെത്തിയപ്പോള്‍ അവരെ തേടിയെത്തിയത് അവരുടെ പ്രിയപ്പെട്ട സുഹൃത്ത് അഭിയുടെ മരണവാര്‍ത്തയാണ്. 10 എ യില്‍ പഠിക്കുന്ന അഭിലാഷിന്റെ മരണം ഒരു നിമിഷം പോലും വിശ്വസിക്കാന്‍ ആ ക്ലാസിലുള്ളവര്‍ക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് തേങ്ങലും വിതുമ്പലുമായിരുന്നു ആ ക്ലാസ് മുറിയാകെ. ഇനിയൊരിക്കലും അഭി ബാഗും തൂക്കിയിട്ട് ആ ക്ലാസ് മുറിയിലേക്ക് കടന്നു വരില്ല. മരണം ആ കൗമാരക്കാരനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
ശനിയാഴ്ച അതിരാവിലെയാണ് കുശാല്‍ നഗര്‍ എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസില്‍ പൂഴിയെടുക്കാന്‍ കുഴിച്ച കുഴിയിലെ വെള്ളക്കെട്ടില്‍ തീര്‍ത്തും ദുരൂഹ സാഹചര്യത്തില്‍ അഭിയുടെ മൃതദേഹം കണ്ടത്. ഈ വിവരം കാട്ടുതീ പോലെ നാട്ടിലാകെ പരന്നു. മീനാപ്പീസ് കടപ്പുറത്ത് നിന്നും നാട്ടുകാരും പരിസരവാസികളും ആ വാര്‍ത്ത് കേട്ട് ഓടിയെത്തി. അവരില്‍ അഭിലാഷിന്റെ സഹപാഠികളുണ്ടായിരുന്നു, കൂട്ടുകാരുണ്ടായിരുന്നു, വീട്ടുകാരുണ്ടായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment