കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ഹൊസ്ദുര്‍ഗ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്ത രണ്ട് യുവാക്കള്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ മംഗലാപുരം ബജ്പെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെളളിയാഴ്ച രാത്രി പിടിയിലായി.
മൂവാരിക്കുണ്ടിലെ സുധീഷും കാറ്റാടി സ്വദേശിയായ മറ്റൊരു യുവാവുമാണ് മംഗലാപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ അധികൃതരുടെ പിടിയിലായത്. 2011 ല്‍ നടന്ന ഒരു വധശ്രമക്കേസില്‍ പ്രതിയായ സുധീഷ് പോലീസിലും കോടതിയിലും ഹാജരാകാതെ മുങ്ങുകയും ഗള്‍ഫിലേക്ക് കടക്കുകയുമായിരുന്നു.
കാറ്റാടി സ്വദേശിയായ യുവാവും സമാന കേസിലെ പ്രതിയാണ്. ഇരുവരും ദുബായിയില്‍ നിന്ന് നാട്ടിലേക്ക് എത്താന്‍ മംഗലാപുരം വിമാനത്താവളം വഴിയാണ് എത്തിയത്.
ഇവരുടെ പേരില്‍ നേരത്തെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. ലുക്കൗട്ട് നോട്ടീസിന്റെ ബലത്തിലാണ് ഇരുവരും മംഗലാപുരം വിമാനത്താവളത്തില്‍ അധികൃതരുടെ വലയില്‍പ്പെട്ടത്. അതിനിടെ കാറ്റാടി സ്വദേശിയുടെ പേരിലുള്ള കേസ് ഹൈക്കോടതി റദ്ദ് ചെയ്തതായി പറയപ്പെടുന്നു.

എന്നാല്‍ ഇത് സംബന്ധിച്ച് പോലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കൊണ്ടുള്ള അറസ്റ്റ് വാറണ്ട് ഇപ്പോഴും പോലീസിന്റെ പക്കലുണ്ട്. മംഗലാപുരം എമിഗ്രേഷന്‍ അധികൃതര്‍ ഇരുവരെയും ഹൊസ്ദുര്‍ഗില്‍ നിന്നെത്തിയ എ എസ് ഐ ഗോവിന്ദന്, സീനിയര്‍ പോലീസ് ഓഫീസര്‍ അബ്ദുള്‍ സലാം എന്നിവര്‍ക്ക് കൈമാറി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment