Latest News

ചെമ്മനാട് പഞ്ചായത്തില്‍ ഇനി സൗരോര്‍ജ്ജ വെളിച്ചം

കാസര്‍കോട്: ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സൗരോര്‍ജ്ജന പാനല്‍ സ്ഥാപിച്ചു. പാനലിന്റെ പ്രവര്‍ത്തനോദ്ഘാടനം പത്തിന് 2.30 ന് കോളിയടുക്കം സ്വരാജ് ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത്-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വ്വഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആയിഷസഹദുള്ള, വൈസ് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

പാലിയേറ്റീവ് രോഗികള്‍ക്കുള്ള ഭക്ഷണ കിറ്റഅ വിതരണോദ്ഘാടനം ചടങ്ങില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. നിര്‍വ്വഹിക്കും.
2013-14 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16,69,304 ചിലവിലാണ് സൗരോര്‍ജ്ജ പാനല്‍ സ്ഥാപിച്ചത്. പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ സൗരോര്‍ജ്ജമുപയോഗിച്ച് നടപ്പിലാക്കുന്നതിനും വൈദ്യുതി ഉപയോഗം കുറക്കുന്നതിനും വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ പഞ്ചായത്തിനുണ്ടാകുന്ന ആവര്‍ത്തന ചിലവ് കുറക്കുന്നതിനും പദ്ധതി ലക്ഷ്യമാക്കുന്നു. വൈദ്യുതി തകരാറുകള്‍മൂലം ഫ്രണ്ട് ഓഫീസ് അടക്കമുള്ള ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാകുന്ന തടസ്സങ്ങള്‍ക്ക് ഇതോടെ ശാശ്വത പരിഹാരമാകും.
സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കെല്‍ട്രോണിന്റെ ചുമതലയിലും സാങ്കേതിക മേല്‍നോട്ടത്തിലും പത്ത് കെ.വി.എ. ശേഷിയുള്ള സോളാല്‍ പവര്‍ സിസ്റ്റമാണ് സ്ഥാപിച്ചത്. 

പഞ്ചായത്ത് ഓഫീസ്, മഹാത്മാഗാന്ധി ദേശീയതൊഴിലുറപ്പ് പദ്ധതി ഓഫീസ്, സി.ഡി.എസ്.മീറ്റിംഗ് ഹാള്‍, അസി എഞ്ചിനിയറുടെ ഓഫീസ് എന്നിവിടങ്ങളിലെ 20 കമ്പ്യൂട്ടറുകള്‍, അനുബന്ധ ഉപകരണങ്ങള്‍, ഫോട്ടോ സ്റ്റാറ്റ് മെഷീന്‍, ഇലക്ട്രിക്ക് ആന്റ് ഫിറ്റിംഗ്‌സ് എന്നിവ പൂര്‍ണമായും സൗരോര്‍ജ്ജം ഉപയോഗിച്ചുകൊണ്ട് പ്രവര്‍ത്തിപ്പിക്കും. 

പ്രതിമാസമുള്ള വൈദ്യുതി ചാര്‍ജ്ജ് കുറക്കുവാനും ഈ ഇനത്തിലുള്ള ആവര്‍ത്തന ചിലവ് കുറക്കുന്നതിനും ഇതിലൂടെ സാധിക്കും. പ്രതിവര്‍ഷം വൈദ്യുതി ചാര്‍ജ്ജിനത്തില്‍ 60000 രൂപ പഞ്ചായത്തിന് ലാഭിക്കും. സൗരോര്‍ജ്ജന പാനല്‍ സ്ഥാപിച്ചതിലൂടെ മുഴുവന്‍ സമയത്തും ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ സുഖമമാക്കുന്നതിനും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിനും സാധിക്കും. 

പഞ്ചായത്തിന് വീട്ടുകിട്ടിയ മുഴുവന്‍ സ്ഥാപനങ്ങളിലും ഘട്ടംഘട്ടമായി സൗരോര്‍ജ്ജ പാനല്‍ പദ്ധതി സ്ഥാപിക്കും. വൈദ്യുതി ലഭ്യതയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ബൃഹത്പദ്ധതി ഏറ്റെടുത്ത് നടപ്പില്‍വരുത്തുന്നതിനും പഞ്ചായത്ത് ലക്ഷ്യമാക്കുന്നുണ്ട്.
പത്രസമ്മേളനത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ശംസുദ്ദീന്‍ തെക്കില്‍, സറീന അബ്ദുല്ലക്കുഞ്ഞി, മെമ്പര്‍ രമ ഗംഗാധരന്‍, സെക്രട്ടറി ടി.ടി. സുരേന്ദ്രന്‍ സംബന്ധിച്ചു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.