കുമ്പള : സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി വളമോഷ്ടിച്ച മൂന്നംഗ വനിതാ സംഘം പിടിയില്‍. പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തുവെങ്കിലും മോഷണ സംഘാംഗങ്ങളുടെ വീട്ടുകാരും ജ്വല്ലറി ഉടമയും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പ്രശ്‌നം ഒതുക്കിത്തീര്‍ത്തു. മോഷണ സംഘത്തെ പോലീസ് വിട്ടയക്കുകയും ചെയ്തു.
കുമ്പള പോലീസ് സ്റ്റേഷന്‍ റോഡിലെ ജ്വല്ലറിയില്‍ വെള്ളിയാഴ്ചയാണ് മൂന്നംഗ വനിതാ മോഷണ സംഘം പിടിയിലായത്. സീതാംഗോളി പരിസരവാസികളായ സ്ത്രീകളാണ് പിടിയിലായത്. മുന്നു മാസം മുമ്പാണ് ജ്വല്ലറിയില്‍ നിന്നും പത്ത് ഗ്രാം തൂക്കം വരുന്ന ഒരു സ്വര്‍ണ്ണവള മോഷമം പോയത്. ഇതേത്തുടര്‍ന്ന് സി സി ടി വി പരിശോധപ്പോഴാണ് ജ്വല്ലറിയില്‍ സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയ മൂന്നു സ്ത്രീകള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നോക്കുന്നതിനിടയില്‍ ഒരു വള എടുത്ത് മാറ്റുന്നത് കണ്ടെത്തിയത്. എന്നാല്‍ പിന്നീട് ഈ സ്ത്രീകളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇതേ സ്ത്രീകള്‍ വീണ്ടും ഇതേ ജ്വല്ലറിയില്‍ എത്തിയത്.
മൂന്നു മാസം മുമ്പ് മോഷ്ടിച്ച വള മാറ്റി എടുക്കുന്നതിനായിരുന്നു വരവ്. എന്നാല്‍ സംശയം തോന്നിയ ജ്വല്ലറി ജീവനക്കാര്‍ നേരത്തെയുള്ള സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷണം നടത്തിയ സംഘമാണ് അതെന്ന് തിരിച്ചറിയുകയും അവരെ പിടിച്ചുവെച്ച് കുമ്പള പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് എത്തി സ്ത്രീകളെ കസ്റ്റഡിയിലെടുത്തു. വിവരം അറിഞ്ഞ് മോഷണ സംഘാംഗങ്ങളായ സ്ത്രീകളുടെ ഭര്‍ത്താക്കന്‍മാര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തുകയും ജ്വല്ലറി ഉടമയുടെ കാല് പിടിക്കുകയും ഇതേത്തുടര്‍ന്ന് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. പോലീസ് സ്ത്രീകളെ കസ്റ്റഡിയില്‍ നിന്നും വിട്ടയക്കകയും ചെയ്യുകയായിരുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment