വിദര്‍ഭ: ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറിന്റെ എട്ടു ലക്ഷം രൂപ വിലയുള്ള മാല മോഷണം പോയി. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്റെ ഡ്രസിംഗ് റൂമില്‍ നിന്നാണ് മാല മോഷണം പോയത്. തിങ്കളാഴ്ച വൈകിട്ടാണ് മോഷണം പോയതെങ്കിലും പൊലീസില്‍ പരാതി നല്‍കിയത് ചൊവ്വാഴ്ചയാണ്.
വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ ഉത്തര്‍പ്രദേശ് - രാജസ്ഥാന് മത്സരത്തിനിടെയാണ് മോഷണം. മത്സര ശേഷം ഹോട്ടലിലേക്ക് മടങ്ങിയ ശേഷമാണ് മാല നഷ്ടപ്പെട്ട വിവരം പ്രവീണ്‍ അറിയുന്നത്. ഉടനെ ഡ്രസിംഗ് റൂമില്‍ വിളിച്ച് അന്വേഷിച്ചെങ്കിലും മാല കണ്ടെത്താനായില്ല.
മാല നഷ്ടപ്പെട്ട വിവരം വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് പ്രകാശ് ദീക്ഷിതും സ്ഥിരീകരിച്ചിട്ടുണ്ട്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment