Latest News

ഉപ്പള ബായാര്‍ റോഡ് 45 കോടി ചിലവില്‍ പുതുക്കിപ്പണിയും : പി ബി അബ്ദുല്‍ റസാഖ് എം എല്‍ എ

ദുബൈ: ഉപ്പള ബായാര്‍ റോഡ് 15 വര്‍ഷം ഗ്യാരന്റിയോട് കൂടി 45 കോടി ചിലവില്‍ പുതുക്കിപ്പണിയാനുള്ള ടെണ്ടര്‍ പാസ്സായിക്കഴിഞ്ഞതായി പി ബി അബ്ദുല്‍ റസാഖ് എം എല്‍ എ ദുബായില്‍ പറഞ്ഞു.

എം എല്‍ എ യുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന 100 ശതമാനം കാര്യങ്ങളും ഉത്തരവാദത്തോടെ ചെയ്യുന്നുണ്ട്. നീണ്ട കാലത്തെ ഗ്യാരണ്ടിയോടെയുള്ള റോഡായതിനാല്‍ ടെണ്ടര്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാവത്തതാണ് ഇത് വൈകാന്‍ കാരണം. ബന്തിയോട് പെര്‍മുദെ റോഡ് പണി ജനുവരി അവസാനത്തോടെ തുടങ്ങുമെന്നും അദ്ദേഹം ദുബൈയില്‍ പറഞ്ഞു.

ദുബൈ കെ എം സി സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി നാട്ടിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ച ഓണ്‍ലൈന്‍ പെറ്റിഷന്റെ പകര്‍പ്പ് സ്വീകരിച്ചാണ് എം എല്‍ എ ഇങ്ങനെ പറഞ്ഞത്. പാശ്ചാത്യ രാജ്യങ്ങളില്‍ മാത്രം പ്രചാരമുള്ള ഓണ്‍ലൈന്‍ പെറ്റിഷന്‍ എന്ന നൂതന സംവിധാനം ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ സാമൂഹ്യ സംഘടന ഉപയോഗിക്കുന്നത്.

9 രാജ്യങ്ങളില്‍ നിന്നായി 504 മംഗല്‍പാടി പഞ്ചായത്തുകാര്‍ ഓണ്‍ലൈനിലൂടെ ഒപ്പ് വെച്ച നിവേദനം സോഷ്യല്‍ മീഡിയകളിലും ചര്‍ച്ചയായിരുന്നു. നാടിന്റെ വികസന വിശയങ്ങള്‍ ഇനിയും ഇത്തരം വ്യത്യസ്ത രീതികളിലൂടെ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും പ്രവാസ ജീവിതത്തിന്റെ പിരിമുറുക്കങ്ങള്‍ വക വെക്കാതെ അഹോരാത്രം പിറന്ന നാടിന്റെ സാമൂഹിക വിശയങ്ങളില്‍ ഇടപെടുന്ന ദുബൈ കെ എം സി സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിയെ ദുബായിലെയും നാട്ടിലെയും പൊതു ജനങ്ങള്‍ പ്രശംസിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അവകാശപ്പെട്ടു.

നിസാര്‍ ഐ ബി, ഖാലിദ് മള്ളങ്കൈ, ഇബ്രാഹിം ബേരികെ, സുബൈര്‍ കുബണൂര്‍, മുഹമ്മദ് നാഫി, സിദ്ദീക് മാട്ട, മുനീര്‍ ബേരികെ എന്നീ ഭാരവാഹികള്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.