കോഴിക്കോട്: കേരളത്തിലെ കപട സദാചാരവാദിക ള്‍ക്കെതിരെയുളള പ്രചാരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ കോഴിക്കോട്ടും ചുംബന സമരം നടത്താനൊരുങ്ങുന്നു. ഡിസംബര്‍ ഏഴിന് വൈകിട്ട് നാലിന് നടത്താനാണ് സംഘാടകരുടെ തീരുമാനം. കിസ് ഓഫ് ലവ് എന്ന ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് സംഘാടകര്‍ ഇക്കാര്യം പുറത്തുവിട്ടത്. കൊച്ചിയില്‍ ചുംബനസമരം നടത്തി കേരളത്തെ ഇളക്കിമറിച്ചതിനുശേഷമാണ് കോഴിക്കോട് വലിയ സജ്ജീകരണങ്ങളുമായി ചുംബനസമരം നടത്താന്‍ പോകുന്നത്.
എന്നാല്‍ കോഴിക്കോട്ടെ പരിപാടി 'കിസ് ഇന്‍ ദി സ്ട്രീറ്റ്' എന്ന പേരില്‍ നടത്താനാണ് തീരുമാനം. ചുംബനസമരം കോഴിക്കോട്ട് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി നടത്താനാണ് പദ്ധതി. സാംസ്‌കാരിക സമ്മേളനങ്ങളും സെമിനാറുകളുമൊക്കെ ഒപ്പം സംഘടിപ്പിച്ച് വിപുലമായ രീതിയില്‍ നടത്താനാണ് തീരുമാനം.
കൊച്ചിയിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വ്യത്യസ്തമായ രീതിയിലാവും കോഴിക്കോട്ട് സമരകൂട്ടായ്മ സംഘടിപ്പിക്കുക. ഒരു സ്ഥലത്ത് കേന്ദ്രീകരിക്കാതെ വിവിധ ഭാഗങ്ങളിലായിട്ടാവം ചുംബനസമരം സംഘടിപ്പിക്കുക. തങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുള്ള സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരെ കൂടി കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുക്കുപ്പിക്കാന്‍ 'കിസ് ഓഫ് ലവ്' പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്.
അതേസമയം കൊച്ചിയിലേതുപോലെ കോഴിക്കോടിന്റെ വികാരം വ്യക്തമായിട്ടില്ല. എന്നാല്‍ കൊച്ചിയിലേതിനേക്കാള്‍ ശക്തമായ രീതിയില്‍ കോഴിക്കോടും ചുംബനസമരം നടക്കുമെന്നാണ് സംഘാടകരുടെ നിഗമനം. കോഴിക്കോട് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അനാശാസ്യമായി ഇടപെടാന്‍ അവസരം ഒരുക്കിക്കൊടുക്കുന്നുവെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഡൗണ്‍ ടൗണ്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്ത സംഭവത്തെ തുടര്‍ന്നാണ് ഫേസ് ബുക്കില്‍ ചുംബന കൂട്ടായ്മ എന്ന ആശയം രൂപപ്പെട്ടത്.
ഈ കൂട്ടായ്മ ശക്തമാവുകയും സദാചാര പൊലീസിംഗിനെതിരെ വേറിട്ടസമരം സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കോഴിക്കോട്ടാണ് ഹോട്ടല്‍ അടിച്ചുതകര്‍ത്തതെന്നതിനാല്‍ സദാചാരപോലീസിനെതിരെ കോഴിക്കോട്ട് നടക്കുന്ന സമരത്തിന് ഏറെ പ്രാധാന്യമാണുളളത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment