ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തിരക്കേറിയ കമലാ നഗര്‍ മാര്‍ക്കറ്റിലെ ഒരു സ്വകാര്യ ബാങ്കിന്റെ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടു വന്ന ഒന്നരക്കോടി രൂപ ബൈക്കിലെത്തിയ മോഷ്ടാക്കള്‍ കവര്‍ന്നു. പണവുമായി വന്ന വാഹനത്തിലെ ബാങ്ക് ജീവനക്കാര്‍ക്ക് സുരക്ഷക്കായി നിന്ന സെക്യൂരിറ്റി ജീവനക്കാരനെ വെടിവച്ചു കൊല്ലുകയും ചെയ്തു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
അക്രമികളെ തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ മോഷ്ടാക്കള്‍ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
എടിഎമ്മില്‍ നിറയ്ക്കാനായി പണവുമായി വാന്‍ എടിഎമ്മിന് സമീപം നിര്‍ത്തിയപ്പോള്‍ ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടു പേര്‍ തോക്ക് കൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ദൃക്‌സാക്ഷികള്‍ ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിച്ചു.
കമലനഗര്‍, രൂപ്നഗര്‍ പ്രദേശങ്ങളിലെ വിവിധ എടിഎമ്മുകളില്‍ നിറയ്ക്കാനുള്ള പണമാണ് വാനിലുണ്ടായിരുന്നത്. സകുറ്റവാളികള്‍ക്കെതിരെ കൊലപാത ശ്രമത്തിനും ആയുധമുപയോഗിച്ചുള്ള മോഷണത്തിനും കേസ് റജിസ്റ്റര്‍ ചെയ്തു. പ്രതികളെ തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ പൊലീസ് പരിശോധിക്കുന്നുണ്ട്.

No comments:
Post a Comment