Latest News

കേരള എക്‌സ്പ്രസ് ട്രെയിനിന് നേരെ ഗ്വാളിയറില്‍ ആക്രമണം

ന്യൂഡല്‍ഹി: കേരള എക്‌സ്പ്രസ് ട്രെയിനിന് നേരെ ആക്രമണം. ട്രെയിനിനകത്ത് കടന്ന ഒരു സംഘമാളുകള്‍ ട്രെയിനിന്റെ ഗ്ലാസുകള്‍ അടിച്ച് തകര്‍ത്തു. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വച്ച് ബുധനാഴ്ച രാവിലെ 10.30-ഓടെയായിരുന്നു സംഭവം.

ഗ്വാളിയോര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വിവിധ ബോഗികളില്‍ കയറിയ ഒരു സംഘമാളുകളാണ് ആക്രമണം നടത്തിയതെന്ന് ട്രെയിനിലെ യാത്രക്കാര്‍ പറഞ്ഞു. ട്രെയിനില്‍ ആക്രമണം നടത്തിയ സംഘം നിരവധി തവണ ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തി. 

ട്രെയിനില്‍ നിന്നിറങ്ങിയ ശേഷമായിരുന്നു കല്ലേറ് നടത്തിയത്. എയര്‍ കണ്ടീഷന്‍ ബോഗികള്‍ ഉള്‍പ്പെടെ കല്ലേറില്‍ തകര്‍ന്നതായി യാത്രക്കാര്‍ പറഞ്ഞു. അക്രമം കണ്ട ടിടിആര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിച്ചില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.