കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് ബി ഡിവിഷന്‍ ഫൈനല്‍ മത്സരത്തില്‍ ജാസ് ബദര്‍ നഗറിനെ 27 റണ്‍സിനു പരാജയപ്പെടുത്തി മാഫ് ജാക്കേഴ്‌സ് ചെമ്മനാട് ജേതാക്കളായി. ആദ്യം ബാറ്റ് ചെയ്ത മാഫ്ജാക്കേഴ്‌സ് 24 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടി. ഹര്‍ഷാദ്, ഉനൈസ് 35 വീതം റണ്‍സെടുത്തു. മറുപടി ബാറ്റിനിറങ്ങിയ ജാസ് 22.2 ഓവറില്‍ 125 റണ്‍സിനു എല്ലാവരും പുറത്തായി. ഇബ്രാഹിം ബാദ്ഷ, സലീം മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ടൂര്‍ണമെന്റില്‍ മികച്ച താരമായി ജാസിന്റെ നിസാമിനെയും മികച്ച ബാറ്റ്‌സ്മാനായി ജാസിന്റെ മുഹമ്മദ്കുഞ്ഞിയെയും മികച്ച ബൗളറായി മാഫ്ജാക്കേഴ്‌സിന്റെ ഹര്‍ഷാദിനെയും തിരഞ്ഞെടുത്തു.
സി ഡിവിഷന്‍ ഫൈനല്‍ മത്സരത്തില്‍ സ്‌പോര്‍ട്ടിംഗ് നെല്ലിക്കുന്നിനെ ഒരു വിക്കറ്റിനു പരാജയപ്പെടുത്തി ഇ വൈ സി സി എരിയാല്‍ ജേതാക്കളായി. ആദ്യം ബാറ്റ് ചെയ്ത സ്‌പോര്‍ട്ടിംഗ് നെല്ലിക്കുന്ന് 22 ഓവറില്‍ 8 വിക്കറ്റിനു 130 റണ്‍സെടുത്തു. സമീര്‍ പുറത്താകാതെ 40 റണ്‍സും ബിലാല്‍ നാലു വിക്കറ്റുകളും നേടി. മറുപടി ബാറ്റ് ചെയ്ത എരിയാല്‍ 21.1 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അഫ്‌സല്‍ അലി 29 റണ്‍സും ഗുരുദത്ത് കിണിയാര്‍ നാല് വിക്കറ്റുകളും നേടി.
ടൂര്‍ണമെന്റിലെ മികച്ച താരമായി സ്‌പോര്‍ട്ടിംഗിന്റെ ഗുരുദത്ത് കിണിയാറിനെയും ബാറ്റ്‌സ്മാനായി എരിയാലിന്റെ നായകന്‍ ഫാരിസിനെയും ബൗളറായി സ്‌പോര്‍ട്ടിംഗിന്റെ റാസലിനെയും തിരഞ്ഞെടുത്തു.
No comments:
Post a Comment