കത്സിന: നൈജീരിയയില്‍ മുസ്‌ലിം പള്ളിയിലുണ്ടായ രണ്ട് ചാവേര്‍ സ്‌ഫോടനങ്ങളില്‍ കുറഞ്ഞത് 120 പേര്‍ കൊല്ലപ്പെട്ടു. 270 ഓളം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടയിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്.
കനോയിലെ അമീര്‍ മുഹമ്മദ് സന്‍സൂയി രണ്ടാമന്റെ കൊട്ടാരവുമായി ബന്ധപ്പെട്ടുള്ള പള്ളിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ബോകോ ഹറാം തീവ്രവാദികള്‍ക്കെതിരെ ആയുധമെടുക്കാന്‍ അമീര്‍ മുഹമ്മദ് സന്‍സൂയി ജനങ്ങളോട് കഴിഞ്ഞ ആഴ്ച ആഹ്വാനം ചെയ്തിരുന്നു. ആദ്യസ്‌ഫോടനം പള്ളിയുടെ മുറ്റത്തും രണ്ടാമത്തേത് പ്രാര്‍ത്ഥനയ്ക്ക് ശേഷവുമാണ് ഉണ്ടായത്.
സ്‌ഫോടനത്തെ തുടര്‍ന്ന രക്ഷപെട്ട് ഓടിയവരെ പള്ളിക്ക് പുറത്ത് നിലയുറപ്പിച്ച ആയുധധാരികള്‍ വെടിവെച്ചുവീഴ്ത്തി. കനോയിലെ പള്ളിക്കുള്ളില്‍ മാത്രം 92 മൃതദേഹങ്ങള്‍ കണ്ടതായി എ.എഫ്.പി പ്രതിനിധി റിപ്പോര്‍ട്ട് ചെയ്തു.
ഏതാനും ദിവസംമുമ്പ് നഗരത്തില്‍ വനിതാ ചാവേര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Keywords: International News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കനോയിലെ അമീര്‍ മുഹമ്മദ് സന്‍സൂയി രണ്ടാമന്റെ കൊട്ടാരവുമായി ബന്ധപ്പെട്ടുള്ള പള്ളിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ബോകോ ഹറാം തീവ്രവാദികള്‍ക്കെതിരെ ആയുധമെടുക്കാന്‍ അമീര്‍ മുഹമ്മദ് സന്‍സൂയി ജനങ്ങളോട് കഴിഞ്ഞ ആഴ്ച ആഹ്വാനം ചെയ്തിരുന്നു. ആദ്യസ്‌ഫോടനം പള്ളിയുടെ മുറ്റത്തും രണ്ടാമത്തേത് പ്രാര്‍ത്ഥനയ്ക്ക് ശേഷവുമാണ് ഉണ്ടായത്.
സ്‌ഫോടനത്തെ തുടര്‍ന്ന രക്ഷപെട്ട് ഓടിയവരെ പള്ളിക്ക് പുറത്ത് നിലയുറപ്പിച്ച ആയുധധാരികള്‍ വെടിവെച്ചുവീഴ്ത്തി. കനോയിലെ പള്ളിക്കുള്ളില്‍ മാത്രം 92 മൃതദേഹങ്ങള്‍ കണ്ടതായി എ.എഫ്.പി പ്രതിനിധി റിപ്പോര്‍ട്ട് ചെയ്തു.
ഏതാനും ദിവസംമുമ്പ് നഗരത്തില്‍ വനിതാ ചാവേര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടിരുന്നു.
No comments:
Post a Comment