Latest News

ഗങ്‌നം സൈറ്റലിന് വെല്ലുവിളിയായി ചിക് ചിക്

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ചൈനീസ് ആല്‍ബം. ചൈനീസ് ഗായകനായ വാങ് റോങ്ങാണ് ചിക് ചിക് എന്ന ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്. ഗാനത്തിന് റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം ഒരു കോടിയില്‍പ്പരം കാഴ്ചക്കാരായി.

ആനിമേഷന്‍ ചെയ്‌തെടുത്ത കോഴികള്‍ കോഴികളെപ്പോലെ വേഷം ധരിച്ച പെണ്‍കുട്ടികള്‍, മൃഗങ്ങളുടെ മുഖംമൂടി ധരിച്ച പുരുഷന്മാര്‍ ഒക്കെ ഗാനത്തിനെ രസകരമാക്കുന്നു. ചൈനീസ് പോപ്പ് സെന്‍സേഷനായ വാങ് റോങ് ഗാനം ഗങ്‌നം സ്റ്റൈലിനെ കടത്തിവെട്ടുമെന്നാണ് ആരാധകര്‍ പറയുന്നത്.

രണ്ടാഴ്ച മുന്‍പ് റിലീസ് ചെയ്ത ഗാനം ഒരു കോടിയോളം പേരാണ് യുട്യൂബില്‍ കണ്ടത്. ചൈനീസ് മണ്ഡാരിന്‍ ഭാഷയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. തള്ളക്കോഴിയപ്പറ്റിയുള്ള കോഴിക്കുഞ്ഞിന്റെ നിരീക്ഷണങ്ങളാണ് ഗാനം. വാട്ട് ഡസ് ദ ഫോക്‌സ് സേയിലെ മൃഗങ്ങളുടെ ശബ്ദങ്ങളും ഗങ്‌നം സ്റ്റൈല്‍ ഉപജ്ഞാതാവ് പാര്‍ക് ജെ സാങ്ങിന്റെ രണ്ടാമത്തെ ഗാനം ജന്റില്‍ മാനിലെ ചുവടുകള്‍ എന്നിവ വേണ്ടവിധം ചിക് സോങ്ങില്‍ ചേര്‍ത്തിട്ടുണ്ട്.

ഫേസ്ബുക്കും ട്വിറ്ററും അടക്കമുള്ള സോഷ്യല്‍ മീഡിയ ഗാനത്തിന് ലോകമെമ്പാടും പ്രചാരം നല്‍കുകയാണ്. അതുകൊണ്ട് തന്നെയാണ് കുതിര നൃത്തം ചെയ്ത ദക്ഷിണ കൊറിയക്കാരന്റെ ഗാനത്തിന് വെല്ലുവിളി ഉയരുന്നതും.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.