അബുദാബി: വാട്‌സ് ആപ് ദുരുപയോഗം ചെയ്ത യുവാവിന് ഒരു വര്‍ഷം തടവ് ശിക്ഷ. അബുദാബി അപ്പീല്‍ കോടതിയാണ് ഏഷ്യന്‍ യുവാവിനെതിരെ ശിക്ഷ വിധിച്ചത്. തടവുകാലാവധിക്കു ശേഷം പ്രതിയെ നാടുകടത്താനും കോടതി വിധിച്ചിട്ടുണ്ട്.
വാട്‌സ് ആപ്പിലൂടെ നഗ്‌ന ചിത്രങ്ങള്‍ അയച്ചതാണ് യുവാവിന് വിനയായത്. തന്റെ വാട്‌സ് ആപ് എക്കൗണ്ടുള്ള ഫോണ്‍ അജ്ഞാതന്‍ കൈവശപ്പെടുത്തി ദുരുപയോഗം ചെയ്തതാണ് കേസിനാസ്പദമായതെതന്ന് പ്രതി കോടതിയില്‍ വാദിച്ചെങ്കിലും സ്വീകരിക്കപ്പെട്ടില്ല.
സംഭവം നടക്കുമ്പോള്‍ താന്‍ സ്വദേശത്തായിരുന്നെന്നും നാട്ടില്‍ പോകുന്നതിനു മുമ്പ് തന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിരുന്നെന്നും അത് കിട്ടിയ വ്യക്തി ദുരുപയോഗം ചെയ്തതായിരിക്കുമെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍, കേസിന്റെ കഴിഞ്ഞ സിറ്റിംഗില്‍ വാദിച്ചിരുന്നു.
Keywords: Gulf News, Health News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment