കാസര്‍കോട്: ചെര്‍ക്കളക്കു സമീപം സന്തോഷ് നഗറില്‍ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. മിനിലോറി ഡ്രൈവര്‍ കണ്ണൂര്‍ ആലക്കോട് സ്വദേശി ഷിജോ (36) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കണ്ണൂര്‍ പുതിയതെരു സ്വദേശി ഹാശിം (54), ആലക്കോട് സ്വദേശി മധു (37), ആലക്കോട് ഉദയഗിരിയിലെ സാബു ജോസ് (31), ലോറി ഡ്രൈവര്‍ ആന്ധ്ര സ്വദേശി കോട്ടേശ്വ റാവു (40), ക്ലീനര്‍ ഖാദര്‍ മസ്താന്‍ (27) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ നാലര മണിയോടെ സന്തോഷ് നഗറിലാണ് അപകടം. കാസര്‍കോട്ട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന മിനിലോറിയും കോഴിക്കോട്ട് നിന്നും ചരക്ക് ഇറക്കി മംഗലാപുരത്തേക്ക് പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ലോറി പൂര്‍ണമായും തകര്‍ന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസുമാണ് ലോറിക്കടിയില്‍ കുടുങ്ങിയവരെ ആശുപത്രിയിലെത്തിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment