Latest News

മാവുങ്കാല്‍ യുവാവ് അജ്മാനില്‍ താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു

മാവുങ്കാല്‍ : മാവുങ്കാല്‍ സ്വദേശിയായ യുവാവ് ഗള്‍ഫിലെ അജ്മാനില്‍ താമസസ്ഥലത്ത് കുഴഞ്ഞ് വീണു മരിച്ചു. മുന്‍ ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ പരേതനായ എ തമ്പാന്‍ നായരുടെയും എം ഇന്ദിരയുടെയും മകനായ എം അശോകന്‍ നമ്പ്യാരാ(48) ണ് ചൊവ്വാഴ്ച രാവിലെ അജ്മാനില്‍ കുഴഞ്ഞു വീണു മരിച്ചത്. 

അവധിയില്‍ നാട്ടിലെത്തിയ യുവാവ് കഴിഞ്ഞ ഞായറാഴ്ചയാണ് നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് മടങ്ങിയത്. സഹോദരന്‍ കാഞ്ഞങ്ങാട്ടെ എല്‍ ഐ സി ഏജന്റ് എം പ്രദീപ്കുമാര്‍ സഹോദരനെ യാത്രയാക്കാന്‍ മംഗലാപുരം വിമാനത്താവളത്തില്‍ ചെന്നിരുന്നു.
അജ്മാനിലെ ലണ്ടന്‍ഷോ പെര്‍ഫ്യൂമറി കമ്പനിയുടെ ജനറല്‍ മാനേജരായ അശോകന്‍ നമ്പ്യാര്‍ക്ക് ചൊവ്വാഴ്ച രാവിലെ പതിവുപോലെ ഓഫീസിലേക്ക് പോകാന്‍ റൂമില്‍ നിന്ന് വസ്ത്രം മാറുന്നതിനിടയില്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഹൃദയസംബന്ധമായ തകരാറായിരുന്നു ഈ അസ്വസ്ഥതയ്ക്ക് കാരണം. അവശനായ യുവാവ് തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന സുഹൃത്തിനെ വിളിച്ചുവരുത്തി. ഉടന്‍ സുഹൃത്ത് അശോകന്‍ നമ്പ്യാരെ അജ്മാനിലെ അല്‍ഖലീജ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി റാസല്‍ഖൈമ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ വ്യാഴാഴ്ച മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ 10 ദിവസം യു എ ഇയില്‍ പൊതു അവധിയാണ്. അതിന് മുമ്പ് തന്നെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തീവ്ര ശ്രമമാണ് ബന്ധുക്കളും നാട്ടുകാരും നടത്തി വരുന്നത്.
രാവണീശ്വരം സ്വദേശിനി എന്‍ ശുഭയാണ് ഭാര്യ. കാഞ്ഞങ്ങാട് ക്രൈസ്റ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അഭിഷേക് അശോകന്‍, അഭിലാഷ് അശോകന്‍ എന്നിവര്‍ മക്കളാണ്. പ്രദീപനെ കൂടാതെ എം രമേശന്‍ നമ്പ്യാര്‍ (ചെന്നൈ), എം പ്രസീത (ലക്ച്ചറര്‍, ഐ എച്ച് ആര്‍ ഡി മോഡല്‍ കോളേജ് മടിക്കൈ), ബേവി പ്രസന്ന (കാസര്‍കോട് പോസ്റ്റല്‍ എംപ്ലോയിസ് സൊസൈറ്റി ജീവനക്കാരി)
നേരത്തെ അശോകന്‍ നമ്പ്യാരും ഭാര്യയും മക്കളും ഗള്‍ഫിലായിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.